Malayalam lyrics

പലകുറി പറയുവാൻ മോഹിച്ചു

പരിഭവിച്ചോടി നീയൊളിച്ചു

പരിണയമോഹശരമെയ്തു

പരിചയായ് നിൻ മൗനം തടുത്തു

പലകുറി പറയുവാൻ മോഹിച്ചു

പരിഭവിച്ചോടി നീയൊളിച്ചു

നീലക്കരയിൽ കാറ്റിൽ നിഴലിന്

ഒരു മഴവിൽക്കുട ചൂടി

നിന്നനുരാഗം തീർത്തൊരു മോഹം

ഇന്നനുപല്ലവിയായി

ഒരു നേരമൂഞ്ഞാലാടാൻ

ഒരു മുല്ലപ്പൂ നുള്ളാൻ

ഒടുക്കം നീ വരുമെന്ന്

അടക്കം ചൊല്ലീ മോഹം

പലകുറി പറയുവാൻ മോഹിച്ചു

പരിഭവിച്ചോടി നീയൊളിച്ചു

ആ...

ചിങ്ങവും കന്നിയും കൊയ്ത്തും കഴിഞ്ഞ്

കന്നിനിലാവുമുറങ്ങി

തുലാവർഷമേഘങ്ങൾ പലവട്ടം കുളിരൂട്ടി

വൃശ്ചികപ്പന്തലൊരുങ്ങി

ഒരുപിടി കഥ ചൊല്ലാൻ

ഒരു മാത്ര പങ്കുവയ്ക്കാൻ

ഒടുക്കം നീ വരുമെന്ന്

അടക്കം ചൊല്ലീ മോഹം

പലകുറി പറയുവാൻ മോഹിച്ചു

പരിഭവിച്ചോടി നീയൊളിച്ചു

പരിണയമോഹശരമെയ്തു

പരിചയായ് നിൻ മൗനം തടുത്തു

പലകുറി പറയുവാൻ മോഹിച്ചു

പരിഭവിച്ചോടി നീയൊളിച്ചു

Song information

Music: കെ എ ലത്തീഫ്

Lyricist: ശിവകുമാർ വരിക്കര

Singer: മധു ബാലകൃഷ്ണൻസീമ ശ്രീകുമാർ

Film/album: ഒരു കനേഡിയൻ ഡയറി

Explore this song