Malayalam lyrics

പ്രണയത്തിന്‍ പൂന്തണലില്‍
ഈ സുരഭിലയാമങ്ങളില്‍
സ്വപ്നങ്ങള്‍ നെയ്യാന്‍
സ്വര്‍ഗ്ഗങ്ങള്‍ പൂകാന്‍
വരുമോ പ്രിയസഖി നീ
ഹൃദയത്തിന്‍ താളങ്ങളാൽ
എൻ മനസ്സിന്‍ വിപഞ്ചികയില്‍
അനുരാഗകാവ്യം വിരചിച്ചതാരോ
പ്രിയവരന്‍ കവിവരനോ
പൂവേ എന്നഴകിന്റെ
അനുഗ്രഹ സുരഭിലമാം രാവേ
പുണരാന്‍ നീ വരുമോ
ഹൃദയത്തിന്‍ താളങ്ങളാൽ
എൻ മനസ്സിന്‍ വിപഞ്ചികയില്‍
അനുരാഗകാവ്യം വിരചിച്ചതാരോ
പ്രിയവരന്‍ കവിവരനോ

നിന്‍ പുഞ്ചിരി തീര്‍ക്കും പൂക്കള്‍
വിതറിയ മെത്തയിലലിയാന്‍
കനകം വിളയും തീരം
മതിവരെ കണ്ടു നടക്കാന്‍
വരുമോ എന്‍ പ്രിയസഖിയേ
അനുരാഗ മദമറിയാന്‍
തരുമോ നിന്‍ തിരുഹൃദയം
നറു ചൂടിന്‍ സുഖമറിയാന്‍
ഈ ഭാവന മോഹന സുന്ദര രാവില്‍
അലിയാം പരസ്പരം
(പ്രണയത്തിന്‍ പൂന്തണലില്‍)

നിന്‍ സുന്ദര പൗരുഷ രൂപം
എന്‍ ഹൃത്തില്‍ കൊണ്ടു നടക്കാന്‍
കാലം തീര്‍ത്ത വിരിപ്പില്‍
നിന്‍ മാറില്‍ച്ചേര്‍ന്നു മയങ്ങാന്‍
ഒരു നിമിഷം തരുമോ നീ
അഴകിന്റെ പൂവനമേ
ഞാന്‍ കാണും ബിംബങ്ങള്‍
നിന്‍ രൂപച്ചിത്രങ്ങള്‍
സാഗരസംഗമ നിർ‌വൃതിപോലെ
ഒഴുകാം പരസ്പരം
ഹൃദയത്തിന്‍ താളങ്ങളാൽ
എൻ മനസ്സിന്‍ വിപഞ്ചികയില്‍
അനുരാഗകാവ്യം വിരചിച്ചതാരോ
പ്രിയവരന്‍ കവിവരനോ
(പ്രണയത്തിന്‍ പൂന്തണലില്‍)

Song information

Music: കെ എ ലത്തീഫ്

Lyricist: സൈനു പള്ളിത്താഴത്ത്

Singer: വിജയ് യേശുദാസ്സുജാത മോഹൻ

Film/album: ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ?

Explore this song