Malayalam lyrics

പറവയായ് പറന്നിടാം വാനിൽ...

സ്നേഹതാരകൾ വാണിടും വിണ്ണിലൂടെ ഞാൻ...

വീണ്ടുമാ പ്രണയകാലത്തിൽ...

വീണ്ടും പോയ സ്നേഹവീഥിയിൽ...

മിണ്ടാം വീണ്ടും ചേരാം...

ഒന്നായ് അലയാം എന്നും... 

തെന്നൽ ചിന്തും പാട്ടാകാം...

അനുരാഗ രാഗം പാടാൻ വരൂ...

അനുരാഗ ലോകം കാണാൻ വരൂ...

അനുരാഗ രാഗം പാടാൻ വരൂ...

അനുരാഗ ലോകം കാണാൻ വരൂ...

പറവയായ് ഉയർന്നിടാം വാനിൽ...

പ്രണയ ചന്ദ്രലേഖതൻ നൗകയേറീടാം...

വീണ്ടുമാ ഹൃദയലോകത്തിൽ 

ചേരാൻ പോയ വർണ്ണരേണുവായ്...

താഴം തന്നിൽ പുണരാം..

താനേ അലിയാം അഴകായ്...

മുകിലിൻ ചിന്തിൻ മഴവില്ലായ്...

അനുരാഗ രാഗം പാടാൻ വരൂ...

അനുരാഗ ലോകം കാണാൻ വരൂ...

അനുരാഗ രാഗം പാടാൻ വരൂ...

അനുരാഗ ലോകം കാണാൻ വരൂ..

Song information

Music: രാഹുൽ രാജ്

Lyricist: കൈതപ്രം

Singer: ശ്രീനിവാസ്

Film/album: ഒരു നക്ഷത്രമുള്ള ആകാശം

Explore this song