Malayalam lyrics

പറയാതെ വന്നെൻ ജീവനിൽ

നിറമേകി അറിയാതെ

മറുപാതിയായെന്നുള്ളിൽ നീ

പടരുന്നു മായാതെ

നിലാവേ വെണ്ണിലാവേ

മഞ്ഞുമായ് നീ മണ്ണിലായ് നീ വാ

തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും

പൊൻനിലാവേ വാ

പറന്നേറാം നമുക്കായ് നാമൊരുക്കും

വിണ്ണിലാകെ വാ ഓ..

പതിവായ് നീ എന്നെന്നുമീ

നിറയുന്നു നിനവാകെ

പകലാകെയുള്ളം തുള്ളുമീ

മുഖമൊന്നു കാണാതെ

നിലാവേ വെണ്ണിലാവേ

മഞ്ഞുമായ് നീ മണ്ണിലായ് നീ വാ

തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും

പൊൻനിലാവേ വാ

പറന്നേറാം നമുക്കായ് നാമൊരുക്കും

വിണ്ണിലാകെ വാ ഓ..

നിന്നിലലിയുന്നേ എന്നുയിര് മെല്ലേ

നമ്മളിണപിരിയുക വയ്യാതൊന്നു

ചേർന്നില്ലേ ഹേ..

തമ്മിലറിയുന്നേ വാക്കു തിരിയാതെ

കള്ളുകളുമൊരുചെറുചിരിയാ-

ലിന്നു മിണ്ടുന്നേ

കിനാവിൻ നൂറു മോഹങ്ങൾ

നിനക്കായ് കാത്തുവെച്ചൂ ഞാൻ

നിലാവേ വെണ്ണിലാവേ

മഞ്ഞുമായ് നീ മണ്ണിലായ് നീ വാ

തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും

പൊൻനിലാവേ വാ

പറന്നേറാം നമുക്കായ് നാമൊരുക്കും

വിണ്ണിലാകെ വാ ഓ..

പതിവായ് നീ എന്നെന്നുമീ

നിറയുന്നു നിനവാകെ

പകലാകെയുള്ളം തുള്ളുമീ

മുഖമൊന്നു കാണാതെ

നിലാവേ വെണ്ണിലാവേ

മഞ്ഞുമായ് നീ മണ്ണിലായ് നീ വാ

തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും

പൊൻനിലാവേ വാ

പറന്നേറാം നമുക്കായ് നാമൊരുക്കും

വിണ്ണിലാകെ വാ ഓ..

Song information

Music: ദീപക് ദേവ്

Lyricist: ലക്ഷ്മി ശ്രീകുമാർ

Singer: എം ജി ശ്രീകുമാർവിനീത് ശ്രീനിവാസൻ

Film/album: ബ്രോ ഡാഡി

Explore this song