Malayalam lyrics

പറയൂ താര മലരേ
മെല്ലെ വരുമോ മോഹവനിയില്‍
തരുമോ സ്നേഹത്തണലായി നിന്റെ നെഞ്ചം
എന്നുമെന്നും
മഞ്ഞുപൊഴിയും നീലരാവില്‍
എന്നില്‍ പടരൂ നാളമായി  നീ
പ്രിയനേ പ്രാണപ്രിയനേ
നിന്റെ മാറില്‍ ചേര്‍ന്നുറങ്ങാന്‍
പറയൂ താര മലരേ
മെല്ലെ വരുമോ മോഹവനിയില്‍

അഴകേ നിന്നെ കാണാതെ
അലയും രാക്കിളി ഞാന്‍ (2)
വന്നു നീ മുന്നില്‍ ആതിര രാവില്‍
തരളിതമേതോ പൊൻകിനാവായി 
അകലേ അലകള്‍ പാടും
പ്രണയക്കുളിരില്‍ ഒന്നു ചേരാന്‍
തരുമോ സ്നേഹത്തണലായി  നിന്റെ നെഞ്ചം
എന്നുമെന്നും
പറയൂ താര മലരേ
മെല്ലെ വരുമോ മോഹവനിയില്‍

അരികെ ഒന്നും മിണ്ടാതെ
നിന്നെ തഴുകും തെന്നലായി ഞാന്‍ (2)
ചെന്നിണം ചുണ്ടില്‍ പുഞ്ചിരിയോടെ
അഞ്ജനക്കണ്ണോ താളമോടെ
മനസ്സോ മധുരമേതോ
നടനമാടാന്‍ വരികയായി
പ്രിയനേ പ്രാണപ്രിയനേ
നിന്റെ മാറില്‍ ചേര്‍ന്നുറങ്ങാന്‍
പറയൂ താര മലരേ
മെല്ലെ വരുമോ മോഹവനിയില്‍

Song video

Watch on YouTube

Song information

Music: രാജേഷ് മോഹൻ

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: രാജേഷ് മോഹൻദുർഗ

Film/album: പൂമ്പാറ്റകളുടെ താഴ്‌വാരം

Explore this song