Malayalam lyrics
പറയാതാരോ കഥ പറയാതാരോ തെളി മാനത്തിന്‍ കീഴെ നമ്മെക്കൊണ്ടാരോ കോലം കെട്ടിചാട്ടും പാവക്കൂത്താണീ ജീവിതം (പറയാതാരോ) ഈ ഉടലേതോ കാണാനൂലില്‍ കെട്ടും ആ ചരടൊപ്പം നമ്മള്‍ താളം തുള്ളും ഇടയ്ക്ക് നൂല്‍ പിണഞ്ഞാലും കുഴഞ്ഞു വേദിയില്‍ വീണെന്നാലും തിരശ്ശീല മറയ്ക്കാതെ.. ഓഓഓഓ....ഓഓഹോയ്.. ഒരു ഞൊടിവില്‍ കളി തുടരും ഓഓഹോയ്..ഉയിരുകളുടെ പിരിയുളിയും. (പറയാതാരോ) ഈ കഥയാടാന്‍ വയ്യാതുഴലും നേരേ ആടുകയല്ലാതില്ലാ വഴിയും വേറേ നടിച്ചു നാം മടുത്താലും നിറഞ്ഞു കണ്ണിനിയൊട്ടെന്നാലും മനസ്സു തീപിടിച്ചാലും... ഓഓഓഓ....ഓഓഹോയ്.. തുടരണമീ ഇതുവരെയും. ഓഓഹോയ്..അഴലുകളുടെ കഥയിനിയും. (പറയാതാരോ)
Song information
Music: രതീഷ് വേഗ
Lyricist: അനിൽ പനച്ചൂരാൻ
Singer: സയനോര ഫിലിപ്പ്
Film/album: കോക്ക്ടെയ്ൽ
Explore this song
- Singer: സയനോര ഫിലിപ്പ്
- Film / album: കോക്ക്ടെയ്ൽ
- Composer: രതീഷ് വേഗ
- Lyricist: അനിൽ പനച്ചൂരാൻ