Malayalam lyrics

പാപപ്പാപ പാപ്പാപ പാപ്പാപ പാപ്പാപപ്പ പാപപ്പാപ

പാപപ്പാപ പാപ്പാപ പാപ്പാപ പാപ്പാപപ്പ പാപപ്പാപ

രപ്പപ്പാ പാപപപ്പാപ പാപ്പാപ രപ്പപ്പാ പാപ്പാപ പാപ്പാപ

രപ്പപ്പാ പാപപപ്പാപ പാപ്പാപ രപ്പപ്പാ പാപ്പാപ പാപ്പാപ

അമ്പമ്പട മക്കള തമ്മാരേ

എന്തൊരു തൊന്തരവാടാ പോകെടാ

തുമ്പില്ലാകളി കളി കണ്ടെടാ

വല്ലാത്തൊരു കുന്ത്രാണ്ടമാടാ ഇത്‌

ജയിക്കാനും തോൽക്കാനും ഞങ്ങളില്ലേ

ഞങ്ങൾക്കയ്യെ വയ്യായേ..

കാലം മാറി കോലോം മാറിയൊരക്കര

കൊക്കരവെയ്ക്കുന്നെ കൊക്കരകൊക്കോ ക്കോ

രപ്പപ്പാ പാപപപ്പാപ പാപ്പാപ

രപ്പപ്പാ പാപ്പാപ പാപ്പാപ

തോറ്റവർക്ക് വാശിവന്നേ

രപ്പപ്പാ പാപപപ്പാപ പാപ്പാപ

മൂക്കിനറ്റം ചോന്നതെന്തേ

രപ്പപ്പാ പാപപപ്പാപ പാപ്പാപ

നോക്കിലിത്ര ചമ്മലെന്തേ

വാക്കിലിത്ര മൂർച്ചയെന്തേ

നോക്കിലിത്ര ചമ്മലെന്തേ

വാക്കിലിത്ര മൂർച്ചയെന്തേ

നീ എനിക്കാരട മാമനോ മച്ചാനോ

തെരുതെരെ കള്ളിന്റെ തറുതലയാണോടാ

ഞാൻ നിനക്കാരാട അളിയനോ പുളിയനോ

മറുനാടൻ വാറ്റിന്റെ മറിമായം വേണ്ടെടാ

തോറ്റോടിയില്ലേടാ പുറകോട്ടു നോക്കാതെ

എന്നിട്ടിപ്പോ മൂച്ചെടുക്കുന്നോടാ

പൂമതിൻ കാറ്റത്ത് കള്ള് കുടിച്ചിട്ട്

ആടി നേരെ നിൽക്കാതായ്

തേരാ പാരാ വീണ്‌ കെടന്നിട്ട്

നീട്ടി നടന്നിട്ടു നാണം കേട്ടേ

ജയിക്കാനും തോൽക്കാനും ഞങ്ങളില്ലേ.. ഞങ്ങൾക്കയ്യെ വയ്യായേ

കാലം മാറി കോലോം മാറിയൊരക്കര

കൊക്കരവെയ്ക്കുന്നെ കൊക്കരകൊക്കോ ക്കോ

ഇലയില്ല തണ്ടായി നിന്നതു മറിയാമ്മ പെണ്ണല്ലേ

അവളുരിയാടുകിൽ ..

കെട്ടിയോൻ പൊട്ടൻ ചമഞ്ഞിരിയ്ക്കും

സൂരിയനെ കണ്ടാലയ്യോടാ

ചന്ദിരനെന്നു തോന്നും

പിരിപിമ്പിരിപിരിയായപ്പോ

തന്തയേ തെന്നറിയാണ്ടായി

എടാ താന്തോന്നിത്തരമാണോ കാട്ടണേ

എടാ തന്തയ്ക്കും പറയാമെന്നായോടാ

മാനം മര്യാദയ്ക്ക് ഈ പിള്ളയായെ

കുരുത്തം കേട്ടോത്തിയ്ക്കെന്തും പറയാമെന്നായോടാ

മുന്നിലിന്നു മുണ്ടി മുണ്ടലക്കു൩ോൾ

മുണ്ട് കുണ്ടിൽപ്പോയത്

മുണ്ടി കണ്ടില്ലാ..

രണ്ടു പട്ടികൾ മണ്ടന്മാർ തണ്ടന്മാർ

കണ്ടിരിക്കെ കുണ്ടാമണ്ടികളിങ്ങനെ

ഓരോന്നുണ്ടാകുന്നുണ്ടെ

കുണ്ടാമണ്ടികളിങ്ങനെ

ഓരോന്നുണ്ടാകുന്നുണ്ടെ

Song video

Watch on YouTube

Song information

Music: പ്രശാന്ത് പിള്ള

Lyricist: കാവാലം നാരായണപ്പണിക്കർ

Singer: സോപാനം അനിൽ സോപാനം സതീഷ്‌രമ്യ നമ്പീശൻനിതിൻ രാജ്

Film/album: ആമേൻ

Explore this song