Malayalam lyrics

പമ്പാ ഗണപതിയേ....
അൻപോലും ഗുണനിധിയേ....
കലിയുഗ കാരുണ്യമേ....
തവചരണം മമശരണം അനുദിന-
മിവന്നു കനിഞ്ഞു വരമരുളുക സുര
പമ്പാ ഗണപതിയേ....

നിൻ കൃപാംശുവിലലിഞ്ഞു ഞാനരിയ
പമ്പതാണ്ടി വരവായ്
ശൈലവാസനും ദേവിയും പോറ്റി-
ടുന്ന നിൻ മുന്നിലായ്
കാഴ്ചയേകിടാമിഷ്ട നേദ്യമതി-
നൊപ്പമിന്നേത്തവും
തവചരണം മമശരണം അനുദിന-
മിവന്നു കനിഞ്ഞു വരമരുളുക ശുഭ
പമ്പാ ഗണപതിയേ....

കൊമ്പിടഞ്ഞു കലിയമ്പൊടിഞ്ഞു തിരു-
മുൻപൊടുങ്ങി വമ്പും
തമ്പുരാന്റെ മിഴിയേറുകൊണ്ടശുഭ
ശങ്കകൾ സകലവും
ദേവനന്ദനാ ദീന വൽസലാ-
ആശയാരുവേറേ
തവചരണം മമശരണം അനുദിന-
മിവന്നു കനിഞ്ഞു വരമരുളുക സ്വര
പമ്പാ ഗണപതിയേ...

Song information

Music: പ്രകാശ് കുമാർ വെണ്മണി

Lyricist: ജി നിശീകാന്ത്

Singer: ഡോ ഹരിദാസ്

Raaga: ഷണ്മുഖപ്രിയ

Film/album: ശ്രീശിവശൈലം-ആൽബം

Explore this song