Malayalam lyrics
പഥിക നീ യാത്രയിൽ.. ഇടറുമോ പാദങ്ങൾ പഥിക നീ യാത്രയിൽ.. ഇടറുമോ പാദങ്ങൾ തളരുമോ ചേതനാ... ഇരുൾ വീണു മൂടി പാത മാഞ്ഞു പോയി ഇരുൾ വീണു മൂടി പാത മാഞ്ഞു പോയി ഇത് പാതിരാ കാലം....പാതിരാ കാലം.... ഇത് പാതിരാ കാലം...പാതിരാ കാലം.. യാ കരിന്താരമേ നിൻ നെഞ്ചുരുക്കൂ ഈ നരകത്തിൽ ഇറ്റു വീഴ്ത്താൻ തുള്ളി വെട്ടം ചിറകൊടിഞ്ഞൊരീ തെരുവു നെയ്യുന്ന ഇരവിൻ പാളങ്ങൾ നീളെ കറ പുരണ്ടൊരീ കനിവു പേറീ കനലു താണ്ടുമോ നീ ഇരുളേ പറയു നീ ഉലകിൻ പൊരുൾ താളമെങ്ങു പോയ് കടലിൻ തണു തണു തണുത്ത തീയിൽ നിനവിൽ പരു പരു പരുത്ത ദ്വീപിൽ കാട്ടുപാത പോലെ... കാരിരുമ്പ് പോലെ... ഉലയാ പെൺമനം... ഇത് പാതിരാ കാലം ..പാതിരാ കാലം...
Song information
Music: സുനിൽ കുമാർ പി കെ
Lyricist: പി എൻ ഗോപീകൃഷ്ണൻ
Singer: സുനിൽ കുമാർ പി കെ
Film/album: പാതിരാക്കാലം
Explore this song
- Singer: സുനിൽ കുമാർ പി കെ
- Film / album: പാതിരാക്കാലം
- Composer: സുനിൽ കുമാർ പി കെ
- Lyricist: പി എൻ ഗോപീകൃഷ്ണൻ