Malayalam lyrics

പതിവായ്‌ ഞാൻ അവളെ കാണാൻ പോകാറുണ്ടേ
പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ
പലനാളായ്‌ ഉള്ളിലൊതുക്കിയ നോവാണെന്നേ
പറയാതിനി വയ്യ.. നെഞ്ചിൽ തീയാണെന്നേ (2)

തിരയിളകണ മിഴിയൊരു.. അരളിപ്പൂവാണെന്നേ
മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ
മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ
മഴവില്ലു വരച്ചതു പോലൊരു പെണ്ണാണെന്നേ
തിരയിളകണ മിഴിയൊരു അരളിപ്പൂവാണെന്നേ
മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ
മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ
അവളുടെ മണിമാറിൽ ചേർന്നു മയങ്ങാൻ..
കൊതിയാണെന്നേ...

പതിവായ്‌ ഞാൻ അവളെ കാണാൻ പോകാറുണ്ടേ
പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ
പലനാളായ്‌ ഉള്ളിലൊതുക്കിയ നോവാണെന്നേ
പറയാതിനി വയ്യ.. നെഞ്ചിൽ തീയാണെന്നേ

പലവഴികളുമടവുകൾ പലതും
പാഴായെന്നേ.....
ഒരുപാനമുടങ്ങാതെന്നും കൂടാറുണ്ടേ... കൂടാറുണ്ടേ
കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ
ഗതികെട്ടിട്ടവളുടെ പുറകേ.. അലയാറുണ്ടേ
പലവഴികളുമടവുകൾ പലതും
പാഴായെന്നേ...
ഒരു പാനമുടങ്ങാതെന്നും കൂടാറുണ്ടേ... കൂടാറുണ്ടേ...
കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ
കലികാലം അല്ലാതെന്തു പറയാനെന്നേ

Song information

Music: രാജേഷ് മുരുഗേശൻ

Lyricist: ശബരീഷ് വർമ്മ

Singer: ശബരീഷ് വർമ്മരാജേഷ് മുരുഗേശൻ

Film/album: പ്രേമം

Explore this song