Malayalam lyrics
പതിനേഴിന്നഴകായ് മാറീ പവിഴനിലാവ് പതിനാലാം രാവിൽ മുങ്ങീ പ്രേമവസന്തം പെണ്ണേ നീയെന്റെ നെഞ്ചിലൂർന്നൂ നെന്മേനി വാക പൂത്തുലഞ്ഞൂ തുമ്പു കെട്ടിയ മുടിയിഴകിൽ വീണലിഞ്ഞുവോ നിത്യസൗരഭം പാലരുവിത്തിരയിളകീ തെന്നലൊഴുകീ കായാമ്പൂ മിഴിയെഴുതീ കാമനകൾ (പാലരുവി) പൂത്തിലഞ്ഞിത്തണലിൽ പൂങ്കാറ്റണഞ്ഞു മയങ്ങീ മന്ദഹാസമലരിൽ തേൻവണ്ടു വന്നു കിണുങ്ങീ ഇരുഹൃദയങ്ങളിൽ (പതിനേഴിന്നഴകായ്) പരിഭവമിക്കവിളിണയിൽ വീണലിഞ്ഞൂ അരുതെന്നിച്ചുണ്ടുകളിൽ വിരലണഞ്ഞൂ (പരിഭവമീ) മിഴികൾ തമ്മിലിടഞ്ഞൂ മിഴിയണഞ്ഞ നേരം കൈ വളയുടഞ്ഞു അതു വരെയറിയാത്തൊരു രാഗോന്മാദം (പതിനേഴിന്നഴകായ്)
Song details
Music: ജോൺസൺ
Raaga: മധ്യമാവതി
Film/album: ഉത്തമൻ
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ഉത്തമൻ
- Composer: ജോൺസൺ
- Lyricist: കൈതപ്രം