Malayalam lyrics

പണത്തിനു മേലേ പരുന്തും പറക്കില്ല 

പണത്തിനു മേലേ.. പറക്കില്ല...

പറക്കില്ല...പറക്കില്ല...കില്ല..കില്ല...

കാശുവേണം കാശുവേണം കീശയില് കാശുവേണം  

കീശയില് മാത്രം പോരാ മേശയിലും കാശു വേണം 

പണത്തിനു മേലേ പരുന്തും പറക്കില്ല 

പണത്തിനു മേലേ... പറക്കില്ല...

പണത്തിനു മേലേ പരുന്തും പറക്കില്ല 

പണത്തിനു മേലേ... പറക്കില്ല...

കാശു കാണിച്ചാശിപ്പിച്ചാൽ കാറ്റു പോലും കൂടെ പോരും 

കാശുകാരൻ മോശം ചെയ്‌താൽ മോശമെല്ലാം കാശു മാറ്റും 

പണത്തിനു മേലേ പരുന്തും പറക്കില്ല 

പണത്തിനു മേലേ... പറക്കില്ല...

പണത്തിനു മേലേ പരുന്തും പറക്കില്ല 

പണത്തിനു മേലേ... പറക്കില്ല...

പണക്കാരൻ പണക്കാരൻ  പുത്തൻ പണക്കാരൻ...

പണക്കാരൻ പണക്കാരൻ  പുത്തൻ പണക്കാരൻ...

അംബാനിയാവാം പൊന്നമ്പാടിയേറാം 

നീലാകാശം മുട്ടും മീനാരം കെട്ടാം...

കാലത്തെ കാപ്പി ജപ്പാനിൽ നിന്നാവാം

പിന്നൊബാമയ്‌ക്കൊപ്പം അത്താഴം കൂടാം 

ബിൽ‌ഗേറ്റ്സാണയൽക്കാരൻ ബിഗ്‌ബിയും കൂട്ടുകാരൻ 

മക്കൾക്കോ കളിക്കാനായ് ടെൻഡുൽക്കർ തുണക്കാരൻ 

ചൂതാടാൻ കാശു വേണം വാതാടാൻ കാശു വേണം 

വട്ടത്തിൽ കൂട്ടുകൂടി കൂത്താടാൻ കാശു വേണം....

കാശുവേണം കാശുവേണം കീശയില് കാശുവേണം  

കീശയില് മാത്രം പോരാ മേശയിലും കാശു വേണം 

പണത്തിനു മേലേ പരുന്തും പറക്കില്ല 

പണത്തിനു മേലേ... പറക്കില്ല...

പണത്തിനു മേലേ പരുന്തും പറക്കില്ല 

പണത്തിനു മേലേ... പറക്കില്ല...

തൽക്കാലം തങ്ങാൻ ലോസ്ഏഞ്ചൽ‌സിൽ വീട് 

തന്നത്താനേ പാറും വിമാനം നാല്...

ആഹാരം വെക്കാൻ ചൈനക്കാരൻ കുക്ക്

മൂളിപ്പാട്ടുപോലും നല്ലസ്സൽ റോക്ക്...

ജനമെല്ലാം നമിക്കേണം ചുറ്റും പെൺ പട വേണം 

ഭൂഗോളം കളിപ്പന്തായ് വിരലിന്മേൽ തിരിക്കേണം...

ഇവിടെല്ലാം പണം തന്നെ പണമെന്നും ഗുണം തന്നെ 

പണമില്ലാതിരുന്നാലോ അവനെന്നും പിണം തന്നെ...

പണത്തിനു മേലേ... 

പണത്തിനു മേലേ...

പണത്തിനു മേലേ പരുന്തും പറക്കില്ല 

പണത്തിനു മേലേ... പറക്കില്ല...

കാശുവേണം കാശുവേണം കീശയില് കാശുവേണം  

കീശയില് മാത്രം പോരാ മേശയിലും കാശു വേണം 

പണത്തിനു മേലേ പരുന്തും പറക്കില്ല 

പണത്തിനു മേലേ... പറക്കില്ല...

പണത്തിനു മേലേ പരുന്തും പറക്കില്ല 

പണത്തിനു മേലേ... പറക്കില്ല...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: സന്തോഷ് വർമ്മ

Singer: എം ജയചന്ദ്രൻനിഖിൽ രാജ്

Film/album: മണിബാക്ക് പോളിസി

Explore this song