Malayalam lyrics
പടയണിതൻ ചോടു ചവുട്ടി കനൽ വാരി കാവുകുലുക്കി പടകാളിത്തിരുമുറ്റത്തെതിരേറ്റുവരുന്നമ്മ ചെഞ്ചുണ്ടിൽ പുഞ്ചിരിപൂത്തൂ ചെങ്കണ്ണിൽ കരുണ ചൊരിഞ്ഞൂ കാണാനണയുന്നൂ മക്കളെ വള്ളിക്കാവമ്മ, കണ്ണാൽ കാണാനണയുന്നൂ മക്കളെ വള്ളിക്കാവമ്മ തീവെട്ടി തെളിക്കും ചെങ്കൽ പാതകളിൽ രണഭേരിയുമായ് തുള്ളിയുറഞ്ഞാടുന്നൂ ശിര- സറ്റു നിശാചരർ വീഴുന്നൂ ഇടനെഞ്ചു പിളർക്കും നിൻ ഘന ഘോരഭയങ്കരനാദത്താൽ വിറയുന്നിഹപരപാപങ്ങൾ- മറയുന്നൂ മോഹങ്ങൾ ദുരിതത്തിൻ ഭാണ്ഡവുമായ് തവ- സവിധേ ശ്രിതജന ലക്ഷഗണം തുണയാവുകഭദ്രേ തൃപ്പദ സായൂജ്യം പരമാനന്ദം ജഗദീശ്വരി ശങ്കരി ദേവിയി- ലഞ്ഞിക്കാവമരും കാളീ അടിയങ്ങൾക്കാശ്രയമേകാൻ എന്നെന്നും മാത്രം നീ
Song information
Music: ജി നിശീകാന്ത്
Lyricist: ജി നിശീകാന്ത്
Singer: രാജേഷ് രാമൻ
Film/album: പാൽക്കാവടി-ആൽബം
Explore this song
- Singer: രാജേഷ് രാമൻ
- Film / album: പാൽക്കാവടി-ആൽബം
- Composer: ജി നിശീകാന്ത്
- Lyricist: ജി നിശീകാന്ത്