Malayalam lyrics
പച്ചപ്പായല് പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു പിറ്റേന്നാളെൻ മച്ചിന്നുള്ളം വെട്ടിപ്പിടിച്ചു കണ്ണിമവെട്ടിയ നേരത്തെന്നോടുത്തിരുന്ന് ഉള്ളം കയ്യിലു ടവ്വലു ഞെക്കിപ്പിടിച്ചിരുന്ന് പച്ചപ്പായല് പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു പിറ്റേന്നാളെൻ മച്ചിന്നുള്ളം വെട്ടിപ്പിടിച്ചു കണ്ണിമവെട്ടിയ നേരത്തെന്നോടുത്തിരുന്ന് ഉള്ളം കയ്യിലു ടവ്വലു ഞെക്കിപ്പിടിച്ചിരുന്ന് വെറുംകാലേൽ നടന്നെന്റെ കരളിന്റെ കതകെല്ലാം തുറന്നില്ലേ കെറുവെല്ലാമിരുകാതിന്നരികത്ത് അടക്കം പോൽ പറഞ്ഞില്ലേ വരമ്പത്തുമിരമ്പത്തും കുടചൂടാ മഴയത്തും കൊടുവെയിൽ നടുവത്തും തണലില്ലാത്തൊരിടത്തും കാറ്റു പോലെ നിന്നെയെന്നും കാത്ത് നിന്നില്ലേ വള്ളിത്തണ്ടായ് നിന്നോടെന്നും അള്ളിപ്പിടിച്ചു കൊള്ളി കൊണ്ടപോലുള്ളെല്ലാം പൊള്ളിപ്പിടിച്ചു കണ്ണുകൊതിച്ചതും ഉള്ളുനിനച്ചതും നിന്നോടൊളിച്ചു ചുണ്ടിനുമേലതു തുള്ളികളായി നിന്നുവിറച്ചു വെറുംകാലേൽ നടന്നെന്റെ കരളിന്റെ കതകെല്ലാം തുറന്നില്ലേ കെറുവെല്ലാമിരുകാതിന്നരികത്ത് അടക്കം പോൽ പറഞ്ഞില്ലേ നെറുകത്തും പുരികത്തും അധരത്തിന്നരികത്തും ചൂടുചോരകവിളത്തും ചുമലത്തെ മറുകത്തും മുത്തുപോലെയെന്നെയെന്നും മുത്തം വെച്ചില്ലേ പച്ചപ്പായല് പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു പിറ്റേന്നാളെൻ മച്ചിന്നുള്ളം വെട്ടിപ്പിടിച്ചു കണ്ണിമവെട്ടിയ നേരത്തെന്നോടുത്തിരുന്ന് ഉള്ളം കയ്യിലു ടവ്വലു ഞെക്കിപ്പിടിച്ചിരുന്ന്
Song information
Music: ജസ്റ്റിൻ വർഗീസ്
Lyricist: സുഹൈൽ കോയ
Singer: കാതറിൻ ഫ്രാൻസിസ്ക്രിസ്റ്റീൻ ജോസ്
Film/album: സൂപ്പർ ശരണ്യ
Explore this song
- Singer: കാതറിൻ ഫ്രാൻസിസ്ക്രിസ്റ്റീൻ ജോസ്
- Film / album: സൂപ്പർ ശരണ്യ
- Composer: ജസ്റ്റിൻ വർഗീസ്
- Lyricist: സുഹൈൽ കോയ