Malayalam lyrics
പാൽ നിലാവിൻ പൊയ്കയിൽ വെൺ തുഷാരം പെയ്ത പോൽ എൻ.. കിനാവും..മഞ്ഞ് തൂകും നിൻ മുഖം ഞാൻ..കാണെക്കാണെ.. പാൽ നിലാവിൻ പൊയ്കയിൽ നിൻ വസന്തം കൈതൊടുമ്പോൾ ഒരായിരം ദലങ്ങളായ് വിരിഞ്ഞു മാനസം കൺനിറഞ്ഞാൽ നിൻ സ്വകാര്യം തലോടലായ് മൊഴിഞ്ഞിടും നിറഞ്ഞ സാന്ത്വനം നോവും നേരം നീയെന്നുള്ളിൽ മെല്ലെ പുൽകും തെന്നൽ പോലെ വാടും നേരം.. വേനൽച്ചൂടിൽ മാരിത്തൂവൽ.. വീശും പോലെ ഒരേ സ്വരങ്ങളിൽ നാം സാമഗാനമായ്... നിൻ നിഴൽ പോൽ വേർ പെടാതെ വിമൂകമായ് അഗാധമായ് അലിഞ്ഞു ചേർന്നിടാം ഈ കരങ്ങൾ കൈ വിടാതെ സുഖങ്ങളിൽ നിരാശയിൽ നടന്നു നീങ്ങിടാം.. ഇന്നീ സ്വപ്നം തീരാതെങ്കിൽ സങ്കൽപ്പങ്ങൾ നേരായെങ്കിൽ തമ്മിൽത്തമ്മിൽ മോഹം ചൊല്ലി എന്നും നീയെൻ ചാരെയെങ്കിൽ അറിഞ്ഞുവെങ്കിൽ നീ എൻ സ്നേഹനൊമ്പരം.. പാൽ നിലാവിൻ പൊയ്കയിൽ വെൺ തുഷാരം പെയ്ത പോൽ
Song information
Music: രഞ്ജിൻ രാജ് വർമ്മ
Lyricist: വിനായക് ശശികുമാർ
Singer: ജി വേണുഗോപാൽ
Film/album: കാണെക്കാണെ
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: കാണെക്കാണെ
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: വിനായക് ശശികുമാർ