Malayalam lyrics
പാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനും പാതി വിടർന്നൊരു മുല്ലമൊട്ടും പങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോ പങ്കുവയ്ക്കില്ലേ അതെന്നോടുമായ്? ഞാനും നിങ്ങൾ തൻ സഖിയല്ലയോ. രാവേറെയായിട്ടും രാപ്പാട്ടു പാടുന്നു രാഗാർദ്രലോലനായ് രാപ്പാടി രാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ? രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾ രാവിന്റെ പുളകമായ് പൂത്തില്ലേ? കിളിയേ എന്നോട് ചൊല്ലുകില്ലേ ഞാനും നിൻ സഖിയല്ലേ. മാലേയമണമോലും രാക്കാറ്റു വീശുന്നു മേലാകെ കുളിരാട ചാർത്തുന്നു കാമുകനാം പ്രിയനവനണയുന്നു കരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾ കരളിൽ കിനാവുമായ് കാത്തില്ലേ? കിളിയേ ആരോടും ചൊല്ലരുതേ ഞാനും നിൻ സഖിയല്ലേ
Song information
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ