Malayalam lyrics
പാർവ്വതീ നായകൻ പരമേശ്വരൻ പാരിൻ പരിതാപം തീർക്കും ഹരൻ ദുരിതശരങ്ങളെ പൂമാലയാക്കിയും ദുഃഖശതങ്ങളിൽ പുളകങ്ങൾചാർത്തിയും കാത്തരുളീടുന്ന വിശ്വേശ്വരൻ എല്ലാമറിയുന്ന സർവ്വേശ്വരൻ കാലിടറീടുമെൻ കലികാല യാത്രയിൽ നേർവഴികാട്ടുവോനല്ലോ മുക്കണ്ണാൽ കാലം മൂന്നും നയിക്കുന്ന മുക്കണ്ണാൽ കാലം മൂന്നും നയിക്കുന്നോ- രാശ്രിതവൽസലനല്ലോ സത്യം ശിവം സുന്ദരം, നിത്യം മോക്ഷം ശുഭം ശ്രീകരം ജീവിതമാകുമീ മരുഭൂമിയിൽ ദാഹ നീരുറവായവനല്ലോ ആശ്രയമില്ലാതെ അലയുന്ന ദേഹിക്ക് ആശ്രയമില്ലാതെ അലയുന്ന ദേഹിക്കൊ- രാശ്വാസമാപ്പദമല്ലോ സത്യം ശിവം സുന്ദരം, നിത്യം മോക്ഷം ശുഭം ശ്രീകരം
Song information
Music: പ്രകാശ് കുമാർ വെണ്മണി
Lyricist: ജി നിശീകാന്ത്
Singer: ഡോ ഹരിദാസ്
Film/album: ശ്രീശിവശൈലം-ആൽബം
Explore this song
- Singer: ഡോ ഹരിദാസ്
- Film / album: ശ്രീശിവശൈലം-ആൽബം
- Composer: പ്രകാശ് കുമാർ വെണ്മണി
- Lyricist: ജി നിശീകാന്ത്