Malayalam lyrics
ഉഹും ..ലലാലാലി ..ഉഹും ..ലലാലാലി .. പൗർണ്ണമി പെണ്ണിനന്നു പതിനാറ് പിന്നിൽ അവളന്നു ചിരിച്ചപ്പോൾ പാലാഴി ചിരിച്ചെപ്പ് കിലുക്കണ തെങ്കാറ്റെ നിനക്കരിമുല്ല പൊഴിക്കണ കുറുമ്പാണ് പൊന്നമ്പളീ നിന്നെ.. ആകാശത്തുന്നെടുത്തെടുത്തമ്മാനമാടണ കുളക്കടവിൽ മുട്ടോളം വെള്ളത്തിൽ തണ്ടുലയുമാമ്പലുമായ് മുട്ടായി ഒലെ ഞാൻ വന്നില്ലേ തട്ടാരു വന്നില്ല തങ്കമൊരുക്കീല്ല എന്നാപ്പാട്ട് നാമന്നു പാടീല്ലേ തട്ടാരു വന്നില്ല തങ്കമൊരുക്കീല്ല എന്നാപ്പാട്ട് നാമന്നു പാടീല്ലേ പൗർണ്ണമി പെണ്ണിനന്നു പതിനാറ് പിന്നിൽ അവളന്നു ചിരിച്ചപ്പോൾ പാലാഴി മല്ലിക്കുട മുറ്റത്തന്ന് മഷിത്തണ്ട് മുറിച്ചെന്റെ സ്ലേറ്റിലെ കണക്കെല്ലാം മായ്ച്ചില്ലേ മാനെന്നു വിളിച്ചില്ലേ തേനെന്ന് കുഴച്ചില്ലേ എന്നിട്ട് മാഷോട് പറഞ്ഞില്ലേ ഓലക്കുടയിൽ നമ്മൾ മഴ നനഞ്ഞു കുളിരോണ്ട് മൂടി ഇളങ്കാറ്റ് താന്നിച്ചുവട്ടിൽ നീ ഒളിച്ചുനിന്നു പിന്നാലെ ഞാൻ വന്നു കണ്ടുപിടിച്ചു എന്താണിന്നെന്താണിന്താണെൻ മുന്നേ ഒരു മിണ്ടാട്ടമില്ലാത്തതെന്താണ് തട്ടാരു വന്നില്ല തങ്കമൊരുക്കീല്ല എന്നാപ്പാട്ട് നാമന്നു പാടീല്ലേ തട്ടാരു വന്നില്ല തങ്കമൊരുക്കീല്ല എന്നാപ്പാട്ട് നാമന്നു പാടീല്ലേ പൗർണ്ണമി പെണ്ണിനന്നു പതിനാറ് പിന്നിൽ അവളന്നു ചിരിച്ചപ്പോൾ പാലാഴി
ആരെന്ത് പറഞ്ഞാലും ആരെന്ത് തടഞ്ഞാലും പെണ്ണേ ഒന്നായി മാറും നാം ജീവിത നാടകവേദിയിലൊരു നാൾ ഒന്നായ് ഒരുനാളിറങ്ങും നാം .. നാദസ്വരവും താളമേളക്കൊഴുപ്പും നാടാകെ മുഴക്കും ശുമുഹൂർത്തം അടുത്തിരിക്കും കുറുകുറുമ്പുകളിൽ പരിസരമെല്ലാം നാം മറക്കും.. എന്താണിന്നെന്താണിന്താണെൻ മുന്നേ ഒരു മിണ്ടാട്ടമില്ലാത്തതെന്താണ് തട്ടാരു വന്നില്ല തങ്കമൊരുക്കീല്ല എന്നാപ്പാട്ട് നാമന്നു പാടീല്ലേ തട്ടാരു വന്നില്ല തങ്കമൊരുക്കീല്ല എന്നാപ്പാട്ട് നാമന്നു പാടീല്ലേ പൗർണ്ണമി പെണ്ണിനന്നു പതിനാറ് ..ആ പൗർണ്ണമി പെണ്ണിനന്നു പതിനാറ് .. പിന്നിൽ അവളൊന്നു ചിരിച്ചപ്പോൾ പാലാഴി ചിരിച്ചെപ്പ് കിലുക്കണ തെങ്കാറ്റെ നിനക്കരിമുല്ല പൊഴിക്കണ കുറുബാണ് പൊന്നമ്പളീ നിന്നെ.. ആകാശത്തുന്നെടുത്തെടുത്തമ്മാനമാടണ കുളക്കടവിൽ മുട്ടോളം വെള്ളത്തിൽ തണ്ടുലയുമാമ്പലുമായ് മുട്ടായി ഒലെ ഞാൻ വന്നിലെ തട്ടാരു വന്നില്ല തങ്കമൊരുക്കീല്ല എന്നാപ്പാട്ട് നാമന്നു പാടീല്ലേ തട്ടാരു വന്നില്ല തങ്കമൊരുക്കീല്ല എന്നാപ്പാട്ട് നാമന്നു പാടീല്ലേ ഉഹും ..ലലാലാലി ..ഉഹും ..ലലാലാലി ..
Song video
Song information
Music: വാസുദേവ് ഷന്മുഖരാജ്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്ശ്വേത മോഹൻ
Film/album: ഒരു കൊറിയൻ പടം
Explore this song
- Singer: കെ ജെ യേശുദാസ്ശ്വേത മോഹൻ
- Film / album: ഒരു കൊറിയൻ പടം
- Composer: വാസുദേവ് ഷന്മുഖരാജ്
- Lyricist: കൈതപ്രം