Malayalam lyrics
പൊൻതാരം പൂത്തുലഞ്ഞ വേളയിൽ വിൺ ആറ്റിൽ നീന്തിവന്ന ദേവതേ നീ മൂകരാഗം ആലപിക്കും ഏതോ രാത്രി സത്രം തേടിവന്നു നെഞ്ചിൽ ചാഞ്ഞുറങ്ങുമീണം തൊട്ടുണർത്തി ഒന്നായ് കൂടാൻ വാ.. ഹേ.. ( പൊൻതാരം... ) മിഥ്യയായ് സത്യമായ് ഉള്ളിലുള്ളിലൂറി നിന്റെ മന്ദഹാസ കാന്തി പൂരം സ്വർണ്ണമായ് വർണ്ണമായ് നിർണ്ണയം നിറഞ്ഞു നിന്റെ സ്വപ്നലോല നൃത്ത ഭാവം ആറ്റുനോറ്റു കാത്തിരുന്ന പുണ്യമല്ലയോ ആശകൾക്കു തേൻ പകർന്ന ഹംസമല്ലയോ നീയെൻ ലോലലോല തന്ത്രി മീട്ടി വാ.. ഹേ.. (പൊൻതാരം.. ) മിന്നുമീ ചിപ്പിയിൽ മെല്ലെ മെല്ലെ ഊർന്നിറങ്ങു മാദ്യവർഷ ബിന്ദു പോലെ എന്നുമീ എന്നിലെ കയ്യിലൂയലാടി നിൽക്കും ആർദ്രയായൊരു ഇന്ദു പോലെ ചിത്രവർണ്ണ ചെണ്ടണിഞ്ഞൊരോമലല്ലയോ നിന്നിലെന്റെ മോഹദീപനാളമില്ലയോ നീയെൻ ലോലലോല തന്ത്രി മീട്ടി വാ.. ഹേ (പൊൻതാരം... )
Song information
Music: മോഹൻ സിത്താര
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: കുലപതി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: കുലപതി
- Composer: മോഹൻ സിത്താര
- Lyricist: ഗിരീഷ് പുത്തഞ്ചേരി