Malayalam lyrics
പൂവേ പൊന്നാമ്പൽപ്പൂവേ മാനേ മറിമാൻമിഴിയാളേ കളിവള്ളം തുഴയുമ്പോൾ കളിവാക്കൊന്നുരിയാടാൻ കനവെല്ലാം പൂക്കുമ്പോൾ പാട്ടൊന്നു പാടാം പൂവേ പൊന്നാമ്പൽപ്പൂവേ മാനേ മറിമാൻമിഴിയാളേ കാവൂട്ടും കളിയും കാണാം കരിമഷിയും വളയും വാങ്ങാം മങ്കൊമ്പിൽ ഗരുഡൻതൂക്കം കണ്ടു വന്നീടാം(2 ) നിറതിങ്കളുദിച്ചൊരു രാത്രിയിലുത്സവമേളം ഈ നീലനിലാവിലെ മഞ്ഞണിയും മധുമാസം ഓ ഓ ഓ പൂവേ പൊന്നാമ്പൽപ്പൂവേ മാനേ മറിമാൻമിഴിയാളേ കതിരാടും പാടം കാണാം കിളിപാടും കൊഞ്ചൽ കേൾക്കാം കാറ്റോടും കായൽത്തീരം കണ്ടു വന്നീടാം(2 ) വിരിവെച്ചൊരു പാടം കൊയ്തുനിറച്ചത് സ്വർണ്ണം കണിവെള്ളരി കണ്ടു നിറഞ്ഞതുപോലെൻ ഉള്ളം ഓ ഓ ഓ (പൂവേ പൊന്നാമ്പൽപ്പൂവേ)
Song video
Song information
Music: മോഹൻ സിത്താര
Lyricist: എം ടി പ്രദീപ്കുമാർ
Singer: വിജയ് യേശുദാസ്
Film/album: അയാൾ
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: അയാൾ
- Composer: മോഹൻ സിത്താര
- Lyricist: എം ടി പ്രദീപ്കുമാർ