Malayalam lyrics
പൂ വിടരും താളം മനസ്സിന്റെ പൂഞ്ചിറകുണരും താളം പുലരി വരും തുടി താളം ജീവസ്പന്ദനമുണരും താളം ഓർമ്മകൾ ചിതറും ദ്രുത താളം (പൂ വിടരും...) ആ..ആ.ആ..ആ.. പനിസ സനിസരി സമ ഗമ പനി പാ പ പ മ ഗ ഗ രിരി സനി ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ ഹരിതാസ്യമോടരിശം മമ വളരാൻ വഴി വരണേ താരാട്ടിൻ പല്ലവികൾ ആത്മാവിൻ ശീലുകളായ് (2) സുഖകരമാമൊരു സ്പർശമായ് തൂവൽ തഴുകുമൊരാർദ്രതയായ് തുയിലുണരാനൊരു തുടി താളം സാന്ത്വനമാമൊരു മൃദു മന്ത്രം (പൂ വിടരും...) ആ കൈയിലൊരോർമ്മ പൂ ഈ കൈയിലൊരോമനപ്പൂ (2) ഇഴ പിരിയും പാൽക്കനവുകളിൽ അമ്മ നടത്തും നേർ വഴിയിൽ പിച്ച നടക്കൂ പൊന്നുണ്ണീ നന്മയിലേക്കിനി ഒരു ചുവട് (പൂ വിടരും...)
Song information
Music: കൈതപ്രം വിശ്വനാഥ്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: തിളക്കം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: തിളക്കം
- Composer: കൈതപ്രം വിശ്വനാഥ്
- Lyricist: കൈതപ്രം