Malayalam lyrics
(M)പൂവുകൾ പൂക്കും ചില്ലകളിൽ കിളികൊഞ്ചലുയരുന്നു.. വിടരാൻ കൊതിക്കും മൊട്ടുകൾ മൃദുവായി മൂളുന്നു.(പൂവുകൾ.) ഉഷസ്സിന്റെ തിരിനാളം മിഴിചിമ്മിയുണരുന്നു.(ഉഷസ്സിന്റെ) പുലരിയിൽ പുതുനാമ്പുകൾ നനവാർന്നു വിടരുന്നു..(പുലരിയിൽ) പൂവുകൾ പൂക്കും ചില്ലകളിൽ കിളികൊഞ്ചലുയരുന്നു.... (F)ശ്രുതി പോയൊരെൻ മണിവീണയിൽ പുതു രാഗമായി നീ വന്നു..(ശ്രുതി) (Ch)തളിരിടും പൂവള്ളിയിൽ നിറമേകുവാൻ വന്നു നീ....(തളിരിടും)(M)സ്വപ്നങ്ങൾക്കൊക്കെയെല്ലാം നിറമേകുവോനാര്....... (F)മഞ്ഞു കണങ്ങൾ പോലെൻ ജീവനിൽ കുളിരായ് നിൻ മന്ദഹാസവും നെഞ്ചു പിടയും വേളയിൽ തണലായി നിൻ പദനിസ്വനം..(മഞ്ഞു ) (Ch)എൻ സ്വപ്നങ്ങളെല്ലാം പൂത്തുവോ എൻ മിഴികളിൽ നനവൂറുമോ.(എൻ) (M)ഉൾകാഴ്ചയിൽ കണ്ടതെല്ലാം കനിയായി തീർന്നിടുമോ..(പൂവുകൾ)
Song information
Music: ജോ ജോസ് പീറ്റർ
Lyricist: സിബി ജി ജോൺ
Singer: ജോ ജോസ് പീറ്റർഅന്ന ബേബികോറസ്
Film/album: ഉൾക്കാഴ്ച
Explore this song
- Singer: ജോ ജോസ് പീറ്റർഅന്ന ബേബികോറസ്
- Film / album: ഉൾക്കാഴ്ച
- Composer: ജോ ജോസ് പീറ്റർ
- Lyricist: സിബി ജി ജോൺ