Malayalam lyrics
പുള്ളിക്കുയിലേ പാട് കളി ചൊല്ലെടി പൂങ്കാറ്റേ കരളാകെ താളംകൊട്ടി പടപട പടപടപാ പൂമരത്തിൻ ചോടെ നിന്ന് പൂവൊന്ന് ചോദിച്ചപ്പോൾ ആ മരമൊന്നാടി കുലുങ്ങി പറപറപറപറപൂ പഞ്ചാരപ്പാട്ടും പാടി തഞ്ചത്തില് വന്നൂ നീ നെഞ്ചാകെ കുളിരും കോരി പുന്നാരം തന്നൂ നീ താമര വിരിഞ്ഞപോലെ ചന്തത്തില് നിന്നോളേ കൊഞ്ചുന്ന പൂമിഴി കൊണ്ട് കണ്ണൊന്നെറിഞ്ഞോളേ പെണ്ണേ പോകല്ലേ കണ്ണേ കരളല്ലേ പൊന്നേ തേനല്ലേ നെഞ്ചിൽ നീയെന്റെ പെണ്ണേ പോകല്ലേ കണ്ണേ കരളല്ലേ ഉള്ളിലുള്ളതെന്താണാവോ പറയെടാ നീ ചെങ്ങാതീ മനമാകെ മദിക്കണതെന്തെട പറയെടാ പറയെടാ നീ (3) പൂവാലും ചേലും കാട്ടി പിന്നേന്ന് വിളിച്ചപ്പോൾ ആ പെണ്ണിന് നാണം പറയെടാ കളിചിരി പറയെടാ നീ (2) കണ്ണാരം പൊത്തിപൊത്തി മറയത്തൊളിച്ചാലോ കാതോരം കുറുമ്പും തന്നിട്ടെങ്ങാനും മാഞ്ഞാലോ ഉള്ളിലുള്ളതെന്താണാവോ പറയെടാ നീ ചെങ്ങാതീ മനമാകെ മദിക്കണതെന്തെട പറയെടാ പറയെടാ നീ കുന്നോളം മോഹം തന്ന കുഞ്ഞാറ്റപ്പെണ്ണല്ലേ കൂടണയാൻ കൂടെ എന്റെ കൂടെ പോരില്ലേ പുള്ളിക്കുയിലേ പാട് കളി ചൊല്ലെടി പൂങ്കാറ്റേ കരളാകെ താളംകൊട്ടി പടപട പടപടപാ പൂമരത്തിൻ ചോടെ നിന്ന് പൂവൊന്ന് ചോദിച്ചപ്പോൾ ആ മരമൊന്നാടി കുലുങ്ങി പറപറപറപറപൂ (2)
Song video
Song information
Music: ശ്യാം ധർമ്മൻ
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: ലഭ്യമായിട്ടില്ല
Film/album: താരങ്ങൾ
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: താരങ്ങൾ
- Composer: ശ്യാം ധർമ്മൻ
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ