Malayalam lyrics

പ്രണയസുധാരസ ലാസ്യവിലാസം
തരളിത തിരുനടനം
മധുമയലയഹിത അനുപമ കുസുമം
ഇതളഴകതി രസികം..
കനവെരിയും കതിരണിയും നിനവിൽ പ്രണയരസം
ആലിലത്താലികൾ തെന്നലിലാടും
നീൾ മിഴിയിളകുമ്പോൾ നീൾ മിഴിയിളകുമ്പോൾ
പ്രണയസുധാരസ ലാസ്യവിലാസം
തരളിത തിരുനടനം
മധുമയലയഹിത അനുപമ കുസുമം
ഇതളഴകതി രസികം.

മിണ്ടാനും വന്നതില്ല ചാരുതരുനിരയിൽ
ആരാനും പാടിയില്ല മോഹമലർവനിയിൽ
താരകങ്ങളണയുന്നോ വഴിയിൽ
കണ്ണുചിമ്മി മറയുന്നു കന്നിരാവൊളികൾ
താഴെ മായും ജീവിതങ്ങൾ വർഷ മേഘമെങ്ങുപോയ്
വർഷ മേഘമെങ്ങുപോയ് ...

പ്രണയസുധാരസ ലാസ്യവിലാസം
തരളിത തിരുനടനം
മധുമയലയഹിത അനുപമ കുസുമം
ഇതളഴകതി രസികം

വാർതിങ്കൾ താഴെയിറങ്ങിയോ
കാർമുടി ചീകി മിനുക്കാനായ്
പൂത്തൊരുങ്ങി വന്നല്ലോ നീ കാണും കണ്ണിൻ കുളിരായ്
കണിക്കൊന്നപ്പൂ പോലാണോ
തനിത്തങ്കത്തളിരാണോ ..
മാടത്തിൻ മുറ്റത്തെ മന്ദാരപ്പൂങ്കൊമ്പിൽ
മഞ്ഞുനിലാവിന്റെ താരകക്കുഞ്ഞേ ..

വാർതിങ്കൾ താഴെയിറങ്ങിയോ
കാർമുടി ചീകി മിനുക്കാനായ്
പൂത്തൊരുങ്ങി വന്നല്ലോ നീ കാണും കണ്ണിൻ കുളിരായ്

പ്രണയസുധാരസ ലാസ്യവിലാസം
തരളിത തിരുനടനം
മധുമയലയഹിത അനുപമ കുസുമം
ഇതളഴകതി രസികം
ഇതളഴകതി രസികം
ഇതളഴകതി രസികം

Song video

Watch on YouTube

Song information

Music: പ്രമോദ് ചെറുവത്തൂർ

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: പി ജയചന്ദ്രൻ

Film/album: ഓടും രാജ ആടും റാണി

Explore this song