Malayalam lyrics
ഓ ..ഓ പ്രണയമേ മിഴിയിലെ നനവുപോല്‍ അരികില്‍ നീ ഹൃദയമാം തളികയില്‍ കനലുപോല്‍ എരിവു നീ വന്നെത്തീടും ഏതേതോ ജന്മം തന്നില്‍ ഇനിയും പ്രിയമുഖം തെളിയുമോ കണ്ണെത്താ ദൂരത്ത് കണ്ണീരില്‍ മാഞ്ഞാലും ഉള്‍ക്കണ്ണില്‍ നീയല്ലാതാരോ ഓ ഓ ഓ ഓ പ്രണയമേ മിഴിയിലെ നനവുപോല്‍ അരികില്‍ നീ മതിവരാതൊഴുകുമീ അരുവി പോലെ അരികിലേക്കോര്‍മകള്‍ പായവേ ഒരു നിലാവെന്ന പോല്‍ തിരയുമെന്നെന്നുമെന്‍ വിദുരമാം ഓര്‍മകള്‍ വിജന തീരങ്ങളില്‍ മൗന സംഗീതമായി ഓ ഓ ഓ ആ ആ ആ സ്മൃതികളായി ഉറയുമെന്‍ ആത്മദാഹം ഹിമ ശിലാ ശിഖരമായി ഇന്നു മാറി പകരുവാനെന്നുമെന്‍ മധുരമാം ചുംബനം ഇളവെയില്‍ തുമ്പിയായി മറവിയില്‍ നിന്നിതാ തേടിയെത്തുന്നു നിന്നെ പ്രണയമേ മിഴിയിലെ നനവുപോല്‍ അരികില്‍ നീ ഓ ..ഓ
Song video
Song information
Music: രതീഷ് വേഗ
Lyricist: റഫീക്ക് അഹമ്മദ്
Singer: ഹരിചരൺ ശേഷാദ്രിസൈന്ധവി
Raaga: പുഷ്പലതിക
Film/album: ലേഡീസ് & ജെന്റിൽമാൻ
Explore this song
- Singer: ഹരിചരൺ ശേഷാദ്രിസൈന്ധവി
- Film / album: ലേഡീസ് & ജെന്റിൽമാൻ
- Composer: രതീഷ് വേഗ
- Lyricist: റഫീക്ക് അഹമ്മദ്