Malayalam lyrics
ലാലലാ.... ലാലാ.. പ്രണയാശ്രുവാണു ഞാൻ പ്രണയാഗ്നിയാണു ഞാൻ മനമാർദ്രമാക്കുമീ മൃദുഗാനമാണു ഞാൻ ( പ്രണയാശ്രുവാണു .. ) കവിതയായ് തീർന്നിടും കാവ്യങ്ങളായിടും (2) കവരും മനസ്സിലെ കനവായ് അലിഞ്ഞിടും ആരും കൊതിക്കുമീ ലാവണ്യമായിടും (2) ഞാനാരാരും പാടാത്തൊരനുരാഗമായിടും ( പ്രണയാശ്രുവാണു .. ) വാർതിങ്കയായിന്നീ വാനത്തുദിച്ചിടും ഞാനീ നിലരാവിലെ നീഹാരമായിടും (2) തെളിദീപമായിടും സ്വരവീണയായിടും (2) ഈ സ്നേഹഭൂൂവിലെ ഹൃദയരാഗമാണീ ഞാൻ ( പ്രണയാശ്രുവാണു .. )
Song information
Music: നവനീത് വർമ്മ
Lyricist: പത്മേന്ദ്ര പ്രസാദ്
Singer: ഷിറിൻ ഫാത്തിമ
Film/album: ഇവിടെ ഈ നഗരത്തിൽ
Explore this song
- Singer: ഷിറിൻ ഫാത്തിമ
- Film / album: ഇവിടെ ഈ നഗരത്തിൽ
- Composer: നവനീത് വർമ്മ
- Lyricist: പത്മേന്ദ്ര പ്രസാദ്