Malayalam lyrics
പ്രിയതോഴി കരയരുതേ അരുളാം സാന്ത്വനം പ്രിയതോഴി കരയരുതേ അരുളാം സാന്ത്വനം ദു:ഖങ്ങളേ......... ദൂരെ....... ദൂരെ... സ്വപ്നങ്ങളേ...... പോരൂ...... പോരൂ... മനമിടറാതെ ചിരിമറയാതെ മണ്ണിൽ കൊഴിയും മോഹങ്ങൾ പൂവിടും.... (പ്രിയതോഴി............ സാന്ത്വനം) 2 എന്നുയിരും നിന്നുയിരും ഒന്നിച്ചിണയ്ക്കിയ ദെെവം ( 2) ഇന്നു നൽകും നൊമ്പരങ്ങൾ നാളെ വിടരും സൗഭാഗ്യം ഒരു കയ്യാൽ പ്രഹരിയ്ക്കും മറുകയ്യാൽ തഴുകിടും വിചിത്രമാം പൊരുളല്ലയോ... ഹേ...സഖീ.... ജീവിതം... ( പ്രിയതോഴി..........സാന്ത്വനം) 2 വാനിറമ്പിൽ പൊൻവിളക്കായ് മിന്നിത്തിളങ്ങുന്ന സൂര്യൻ... (2) വാഴിരുളിൽ മറഞ്ഞാലും നാളെ വീണ്ടും വന്നണയും... ഒരു പുറം തമസ്സുള്ള മറുപുറം പ്രഭയുള്ള തണുപ്പുള്ള തീയല്ലയോ... ഹേ... സഖീ..... ജീവിതം.... ( പല്ലവി)
Song video
Song information
Music: മോഹൻ സിത്താര
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ആയിരത്തിൽ ഒരുവൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ആയിരത്തിൽ ഒരുവൻ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി