Malayalam lyrics
പൊട്ടു കുത്തി പുലരിയിതാ നെട്ടമിട്ടു മടിയനിതാ വെളിവായി നിറവായി തിരുനാൾ (2) എണ്ണി പെരുകി വർണ്ണത്തിരികൾ കന്നിക്കൊടി തെന്നി തെന്നി മിന്നി ചിന്നി തെക്കും പക്കും ച്ചാടിച്ചാടി അതിചടുലം അതിചടുലം പുതുവിജയം പുതുകഥനം പൊട്ടു കുത്തി പുലരിയിതാ നെട്ടമിട്ടു മടിയനിതാ വെളിവായി നിറവായി തിരുനാൾ വെളിവായി നിറവായി തിരുനാൾ പൊരുതാതെ വിജയം നേടാം കരളാകെ കാര്യം കാണാം വേഗമെത്തിയാൽ വേഗമെത്തിയാൽ (2) കാലമെത്തിയാൽ കാലെയെത്തിയാൽ വേകജാലകം നീലജാലകം നീ തുറന്നീടും നീ തുറന്നീടും.. വാർമേഘമേ അരിയ വാർമേഘമേ ആടിവാ പടികേറി വാ ഇനി അക്കരെ ഇക്കരെ കത്തിടപാടിന് ഒത്തിരിയുള്ളൊരു പടി കൊണ്ടത്താ മേഘമേ കൊണ്ടത്താ മേഘമേ പൊട്ടു കുത്തി പുലരിയിതാ നെട്ടമിട്ടു മടിയനിതാ വെളിവായി നിറവായി തിരുനാൾ വെളിവായി നിറവായി തിരുനാൾ കുഴലൂതും കാറ്റിറമ്പുകൾ കര തേടും നീർകൊതുമ്പുകൾ നേരമെത്തിയാൽ നേരമെത്തിയാൽ (2) താരമെത്തിയാൽ താരമെത്തിയാൽ താലമേന്തിടും ജാലമേന്തിടും രാഗമാർന്നിടും മോദമാർന്നിടും വാർതിങ്കളേ പെരിയ വാർതിങ്കളേ ഓടി വാ മലകേറി വാ ഇനി മുത്തരി മുല്ലയിലിത്തിരി അഴകിന് ശർക്കരമധുരവുമത്തറുമെത്തിക്കു പൂർണ്ണിമേ എത്തിക്കൂ പൂർണ്ണിമേ പൊട്ടു കുത്തി പുലരിയിതാ നെട്ടമിട്ടു മടിയനിതാ വെളിവായി നിറവായി തിരുനാൾ വെളിവായി നിറവായി തിരുനാൾ
Song video
Song information
Music: മോഹൻ സിത്താര
Lyricist: അനിൽ പനച്ചൂരാൻ
Singer: അഫ്സൽ
Film/album: ഒരിടത്തൊരു പോസ്റ്റ്മാൻ
Explore this song
- Singer: അഫ്സൽ
- Film / album: ഒരിടത്തൊരു പോസ്റ്റ്മാൻ
- Composer: മോഹൻ സിത്താര
- Lyricist: അനിൽ പനച്ചൂരാൻ