Malayalam lyrics

പോരു നീ വാരിളം ചന്ദ്രലേഖേ
ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ 
ഉള്ളിൽ മൂളും സാരംഗീ നിൻ
ശ്രീലാലാപം കേൾക്കും നേരം
നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ് (പോരു...)
ഓരോ സ്വരമുകുളങ്ങൾ
ഇതളിടുമേതോ രാവിൻ ആരാമത്തിൽ
മഞ്ഞിൻ കുളുർമണിയെണ്ണും മനസ്സിലെ
മൗനം ചാർത്തും കാശ്മീരത്തിൽ
വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ
വരമൊഴി രാധേ നിൻ ഗീതമാവാൻ 
സ്വർണ്ണത്തേരിൽ വരും മായക്കണ്ണനെ നിൻ
മധുമലർമിഴിമുനയാൽ മൂടുമോ 
(പോരു..)
കാറ്റിൻ കരകമലങ്ങൾ
വിതറിയ മേഘം ചാർത്തും നക്ഷത്രങ്ങൾ
ആരോ പ്രിയതരമായ് നിൻ
മണിമുടി മൂടാൻ തേടും മുത്താകുമ്പോൾ
ശുഭലയദർശനേ നിൻ നെറ്റിപ്പൊട്ടിടാൻ
സുമധുര ചന്ദനം ചാലിക്കുമ്പോൾ 
കുംഭപ്പൌർണമിതൻ തങ്കക്കൈവിരലിൽ
ഒരു മണിമോതിരമായ് മിന്നി ഞാൻ 
(പോരു...)

Song video

Watch on YouTube

Song information

Music: എം ജി രാധാകൃഷ്ണൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർ

Film/album: കാശ്മീരം

Explore this song