Malayalam lyrics

പായമടഞ്ഞും മുറം മടഞ്ഞും
കൊട്ട മടഞ്ഞും കതിർ പറിച്ചും
താളും തവരയും പച്ചവെള്ളവും
തോട്ടിലെ കന്നിപ്പരലും ഞണ്ടും
പട്ടിണി വയ്യായി കൂടുമ്പോൾ
ഉടുതുണി മറുതുണി ഉടുക്കാനില്ല
ആരോടുമല്ലല് പറയാറില്ലാ
മകരം പോയ് ചൂടും മയയും വന്ന്
മയ പോയി മഞ്ഞും വെയിലും വന്ന്
കുളം വറ്റി കയ്തോല തോടും വറ്റി
നീരറ്റ്  പുഞ്ച കരിഞ്ഞും പാളി
കുടിനീരിറക്കാനും നീരില്ലാലൊ
മുറ്റത്തൈമാളി മയങ്ങിപ്പോയീ
വള്ളിയും വായയും ഒണങ്ങിപ്പോയി
നാനായി കറക്കും പയ് കുമ്പച്ചിക്ക് പാലില്ലാ
പുല്ലൊന്നും നാട്ടിലില്ല
ചെന്തെങ്ങളായിരും വാടി വീണു്
ചുടു ചൂടറിക്കുന്ന തീവെയിലാലെ

Song information

Music: രമേഷ് നാരായൺ

Singer: ലതിക

Film/album: തോറ്റം

Explore this song