Malayalam lyrics

പായുന്നു പൊന്മാനിങ്ങൊരു തണൽ തേടി
പാറുന്നു പിന്നാലെ ശരനിരയേറെ
കരൾ നിറയെ കനലെരിയേ
ഒരു രാപ്പാടി കേഴുന്നു ദൂരെ ദൂരെ (പായുന്നു..)
മേഞ്ഞു നിന്ന മേട് ദൂരെ
മാഞ്ഞു മാഞ്ഞു പോയിതോ
കാത്തു നിന്ന പേടമാനും
കൂട്ടു ചേരാതെങ്ങു പോയി
നെഞ്ചു കീറി നേരു കാട്ടാൻ
എന്തുപായം ഓർത്തുവോ (പായുന്നു..)

വേടനെയ്തു വീണ മാനിൻ
ദീനനാദം കേട്ടുവോ
പോക്കുവെയിലും യാത്രയായീ
പേക്കിനാവിൻ രാത്രിയായീ
നേരുകൾക്കു സാക്ഷിയാകും
സൂര്യ വീണ്ടും നീ വരൂ (പായുന്നൂ...)

Song information

Music: രവീന്ദ്രൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ ജെ യേശുദാസ്രവീന്ദ്രൻ

Film/album: ഇളമുറത്തമ്പുരാൻ

Explore this song