Malayalam lyrics
പൂമുല്ലക്കോടിയുടുക്കേണം പൊൻ വള വേണം പൊന്നൂഞ്ഞാലാടിപ്പാടേണം ചിന്ദൂരച്ചാന്തും വേണം തുളസിപ്പൂ വേണം ഇന്നല്ലോ പെണ്ണിന്നു കല്യാണം പൂത്തിരുവോണം (പൂമുല്ല...) പൊൻ മുളം തണ്ടിൽ പാട്ടുകൾ മൂളിപ്പാടുവതാരോ പൂങ്കാറ്റോ കന്നിനിലാവിൻ കുമ്പിളുമായ് പോരുവതാരോ വെൺപ്രാവോ നിന്നെയുറക്കാൻ നെറുകിൽ തലോടാൻ പൊൻ വീണ പോൽ പാടുവാൻ ഇനി ഞാനില്ലേ (പൂമുല്ല...) താമര മലരിൻ തോണിയുമായ് പോരുവാനാരാരോ പൂങ്കനവോ നീയറിയാതെ നിഴലറിയാതെ പൂക്കുകയാണോ മാമ്പൂക്കൾ പീലി വിടർത്തും നീല നിലാവേ നിന്നോർമ്മയിൽ പൂക്കുവാൻ ഇനി ഞാനില്ലേ (പൂമുല്ല...)
Song information
Music: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: തിരുവോണക്കൈനീട്ടം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: തിരുവോണക്കൈനീട്ടം
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി