Malayalam lyrics
പൂമാരിയിൽ തേൻമാരിയിൽ കന്നിത്താലം കണിമഞ്ഞായി മിന്നാമിന്നി മിഴിയിൽ മിന്നി നീലപ്പീലിക്കൂടും തേടി പോകാം... പുൽ മേടിലും പൂങ്കാറ്റിലും ഈ പൊൻ പരാഗങ്ങൾ ഓ...ആകാശമേഘങ്ങൾ ചിറ്റോളത്തിൻ ചെല്ലക്കൈയ്യിൽ ചെണ്ടായ് പൂക്കുമ്പോൾ പൂക്കുമ്പോൾ മാരിപ്പൂക്കൾ വാരിച്ചൂടും രാവായ് തീരുമ്പോൾ തീരുമ്പോൾ ദൂരത്താരോ പാടും പാട്ടായ് മേയാം പുൽ മേട്ടിലും പൂങ്കാറ്റിലും ( പൂമാരിയിൽ...) ഈ വെണ്ണിലാവോരം നീഹാര ഹംസങ്ങൾ നിന്നെത്തേടി വാനമ്പാടി തൂവൽ തുന്നുമ്പോൾ തുന്നുമ്പോൾ സല്ലാപങ്ങൾ സംഗീതത്തിൻ പൂന്തേൻ ചിന്തുമ്പോൾ ചിന്തുമ്പോൾ ചാരത്തേതോ താരപ്പൊന്നായ് മാറാം പുൽ മേടിലും പൂങ്കാറ്റിലും ( പൂമാരിയിൽ..)
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്രകെ ജെ യേശുദാസ്
Raaga: മോഹനം
Film/album: ജോണി വാക്കർ
Explore this song
- Singer: കെ എസ് ചിത്രകെ ജെ യേശുദാസ്
- Film / album: ജോണി വാക്കർ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി