Malayalam lyrics

പൂമാനം പൂപ്പന്തലൊരുക്കും
പൊൻതാരം വിൺദീപം കൊളുത്തും
കാണാക്കോകിലങ്ങൾ കാതിൽ മെല്ലെയോതും
മാംഗല്യം മധുരം ആ ആ ശുഭസംഗമം
പൂമാനം പൂപ്പന്തലൊരുക്കും
പൊൻതാരം വിൺദീപം കൊളുത്തും

മാടപ്രാവായി കുറുകിപ്പാറുന്നോരോ
മോഹം കണ്ണിൽ
താമരവിരലാൽ തംബുരു മീട്ടും
ഏതോ മൗനം ചൂണ്ടിൽ
താനെ മിന്നുമീ തിങ്കൾക്കുങ്കുമം നൽകാമോ പ്രിയരാവേ
ആ സുഖ സാന്ത്വനം
പൂമാനം പൂപ്പന്തലൊരുക്കും
പൊൻതാരം വിൺദീപം കൊളുത്തും

കുന്നിമണി പൂഞ്ചെപ്പിലൊളിക്കും
നാണം കാണാൻ മോഹം
മഞ്ഞു മുടിച്ചുരുൾ മാടിയൊതുക്കും
ഓമൽ സായംസന്ധ്യേ..
നീയെന്നുള്ളിലെ വീണക്കമ്പിയിൽ മൂളാമോ ഹൃദയരാഗം
മാ പധപധ നിധപധ പമഗരി
ഗാ മപമപ ധമപമ മഗരിസ സ്വര സംഗമം
( പൂമാനം പൂപ്പന്തലൊരുക്കും)

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ ജെ യേശുദാസ്

Film/album: നക്ഷത്രതാരാട്ട്

Explore this song