Malayalam lyrics

പൊന്നാര്യൻ വിളയുന്ന വയലിന്റെ വേലിക്കൽ
വണ്ണാത്തിക്കിളി കൂടുകൂട്ടി
വണ്ണാത്തിക്കിളി കൂട്ടിൽ എങ്ങുനിന്നോ
ഒരു വാനമ്പാടികുഞ്ഞ് വിരുന്നുവന്നു
നീലവാനിൽ നിന്നും പറന്നു വന്നൂ
നീലവാനിൽ നിന്നും പറന്നു വന്നൂ
കുഞ്ഞിനു നുണയാൻ വണ്ണാത്തി പക്ഷി മഞ്ഞുതുള്ളിയും തേനും നൽകി
കുഞ്ഞിനു തിന്നാൻ പുന്നെൽ വിളയുന്ന
ചെങ്കദളി പഴവും തിനയും നൽകി
ലലാ ലലാ ലലാ ലലാ
ലലാ ലലാ ലലാ ലലാ
കുഞ്ഞിനുറങ്ങാൻ അപ്പൂപ്പൻ താടിയാൽ
പഞ്ഞി മെത്തയൊന്നുണ്ടാക്കി
ആട്ടിയുറക്കാൻ
താമരനൂൽകെട്ടി ആട്ടുകട്ടിലുമുണ്ടാക്കി
ലലാ ലലാ ലലാ ലലാ
ലലാ ലലാ ലലാ ലലാ
ഒരുദിനം വണ്ണാത്തി കൂട്ടിൽ വന്നപ്പോൾ
ഓമനകുഞ്ഞിനെ കണ്ടില്ല
വാനമ്പാടിക്ക് ചിറക്മുളച്ചപ്പോൾ
മാനത്തെ മഴവില്ലിൻ ആടാൻ പോയ്
ലലാ ലലാ ലലാ ലലാ
ലലാ ലലാ ലലാ ലലാ
പൊന്നാര്യൻ വിളയുന്ന വയലിന്റെ വേലിക്കൽ
വണ്ണാത്തിക്കിളി കൂടുകൂട്ടി
വണ്ണാത്തിക്കിളി കൂട്ടിൽ എങ്ങുനിന്നോ
ഒരു വാനമ്പാടികുഞ്ഞ് വിരുന്നുവന്നു
നീലവാനിൽ നിന്നും പറന്നു വന്നൂ
നീലവാനിൽ നിന്നും പറന്നു വന്നൂ

Song video

Watch on YouTube

Song information

Music: ആലപ്പി രംഗനാഥ്

Lyricist: പി ഭാസ്ക്കരൻ

Singer: ശബ്നം

Film/album: ഓർക്കാതിരുന്നപ്പോൾ

Explore this song