Malayalam lyrics

പൊന്നുരുക്കും പൂമാനം കമ്മലൊരുക്കും
മഞ്ഞലയും ചെമ്മുകിലും ചേല കൊടുക്കും 
കുറുവാലിത്തുമ്പിക്ക്‌ കല്യാണമായി............
ഇതിലെ വായോ കിളിയേ പവിഴവാലൻ കിളിയേ
കല്യാണം കൂടാൻ കൂടെവായോ കച്ചേരിപാടാൻ കൂടെവായോ(2)
മാരിപ്പൂപ്പന്തലിൽ മഴവില്ലുപന്തലിൽ 
മംഗല്യപ്പെണ്ണിന് നാണം വന്നേ 
കണ്ണാടിക്കുമ്പിളിൽ കരിനീലകൺകളിൽ
കിന്നാരം പൊൻമൂടും സ്വപ്നം പൂത്തേ 
മുന്തിരിയും പൊൻത്തരിയും നെഞ്ചിൽ മൂടി 
അരിയൊരാഘോഷ ചിറകിൽ പാറി.......(പല്ലവി)
പൊന്നോലച്ചില്ലയിൽ പുല്ലാനിക്കൂരയിൽ 
മഞ്ഞാടിക്കിളികൾക്കു സന്തോഷമായി 
താരാട്ടിൽ മൂടുവാൻ താളം പിടിക്കുവാൻ 
തങ്കക്കുടത്തിന്റെ കൊഞ്ചൽ കേട്ടേ 
പൂങ്കൊലുസ്സും പൊൻചിമിഴും മിന്നിമിനുങ്ങി 
മാമയിലും ചിറകണിയും പീലിയൊരുക്കി 
അരിയൊരാഘോഷ കുളിരിൽ മുങ്ങി...........(പല്ലവി)

Song video

Watch on YouTube

Song information

Music: സാംജി ആറാട്ടുപുഴ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: രാധികാ തിലക്

Film/album: ആഘോഷം

Explore this song