Malayalam lyrics

പൊന്നുമോനെ താരാട്ടാം
രാരിരാരോ പാടാം ഞാന്‍
ഓമലേ.. നെഞ്ചിന്‍ തേങ്ങലേ (2)
എത്ര നാളിനി നിന്നെ
തൊട്ടിലാട്ടും കുഞ്ഞേ
കണ്ണേ.. നീ ചായുറങ്ങൂ
വാവോ  ഉം ഉഹും
അഹാഹ ആഹാ

പൈതലേ നെഞ്ചിലെ
തിങ്ങുമീ പാട്ടുകള്‍ കേള്‍ക്കുമോ
തെന്നലേ അറിയുമോ
നീറുമീ മിഴിയിലെ നോവുകള്‍
തൂമഞ്ഞില്‍ തീരത്തന്നു തുള്ളിയ കാലം
മാമ്പൂവിന്‍ ചോട്ടിലന്നു പാറിയ കാലം
കുമ്മാട്ടി കൂന്നത്തേതോ പൂത്തുമ്പി തേങ്ങും നേരം
പാതിരാ തെന്നലേ
നീ പാടുമോ നീ പാടുമോ
പൊന്നുമോനെ താരാട്ടാം
രാരിരാരോ പാടാം ഞാന്‍
ഓമലേ നെഞ്ചിന്‍ തേങ്ങലേ

വേനലേ നിന്നിലെ
നൊമ്പരം പകരുമീ ജീവനില്‍
മോഹമേ നിന്നിലേ
താരിളം തണലുമായി പോരുമോ
മുറ്റത്തെ മുല്ലവള്ളി പൂവിട്ടനേരം
മന്ദാരച്ചോട്ടിലന്നു മഴ വന്ന നേരം
കണ്ണാരം പൊത്തി മെല്ലെ
കണ്ണിട്ടു ചിരിക്കുന്ന പൂമുഖം ഓര്‍ക്കവേ
നെഞ്ചു തകരുന്നു നെഞ്ചു തകരുന്നു

പൊന്നുമോനെ താരാട്ടാം
രാരിരാരോ പാടാം ഞാന്‍
ഓമലേ നെഞ്ചിന്‍ തേങ്ങലേ
എത്ര നാളിനി നിന്നെ
തൊട്ടിലാട്ടും കുഞ്ഞേ
കണ്ണേ നീ ചായുറങ്ങൂ
വാവോ ഉം ഉം 
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ
ഓമലേ ഉഹും ഉഹും
ഓമലേ നെഞ്ചിന്‍ തെങ്ങലേ
ഉം ഉഹും

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: കെ അനിൽ കൃഷ്ണൻ

Singer: തുളസി യതീന്ദ്രൻ

Film/album: യാത്ര തുടരുന്നു

Explore this song