Malayalam lyrics

പൊന്നും പൂവും വാരിച്ചൂടാം 
പുന്നാരപ്പൂ മുത്തം ചാര്‍ത്താം
മഞ്ഞണിപ്പൂവല്‍ പൊന്‍നിലാവേ 
മാരിവിതൂവല് തേന്‍പിറാവേ
ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ 
കൂകും കോകിലമായ്
ഞാന്‍ നിന്നെത്തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം
(പൊന്നും...)
കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് 
കുഞ്ഞാറ്റക്കൂട് തേടിടാം
കന്നിക്കസവിട്ടൊരാടകള്‍ 
മിന്നായം മെയ്യില്‍ മൂടിടാം -നിന്നെ 
ഞാനെന്‍ നെഞ്ചിലെ 
മിന്നാമിന്നിയാക്കിയാടാം -പിന്നെ 
ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും 
ചിന്തായ് മാറിടാം
പൂത്തൊരുങ്ങും പൂങ്കുരുന്നേ
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് 
ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് 
(പൊന്നും...)
പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ 
പാല്‍ത്തുള്ളി തൂവും രാത്രിയില്‍
കണ്‍ചിമ്മി താനാടും താരകള്‍ 
വിണ്‍കോണില്‍ ചായും മാത്രയില്‍ -നിന്നെ 
ഞാനെന്നുള്ളിലെ കാണാ 
മുത്തായ് കാക്കവേ -പിന്നെ
നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ
ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍
ചേര്‍ന്നുറങ്ങാനും നാണമായോ 
ചേര്‍ന്നുറങ്ങാനും നാണമായോ
(പൊന്നും...)

Song video

Watch on YouTube

Song information

Music: എസ് ബാലകൃഷ്ണൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: ഇഷ്ടമാണ് നൂറുവട്ടം

Song video

Watch on YouTube

Song video

Watch on YouTube

Explore this song