Malayalam lyrics
സ്വരമുണരും മനസ്സുകളിൽ ഇതൾ വിരിയും നാദലയം ഏതൊരാജന്മ ബന്ധമായ് പൂത്തുനില്ക്കുമീ സൗഹൃദം ഏതപൂർവ്വ സൌഭാഗ്യമായ് നമ്മളൊന്നുചേർന്നീവിധം ഈ വേദിയിൽ കൂട്ടായ്‌വരും ഈണങ്ങളായി നേരാം പുതുവൽസരാശംസകൾ…. പുതുവൽസരാശംസകൾ…. ലോകമെങ്ങുമീകൈവിരൽ തുമ്പിലേക്കൂടിനുള്ളിലായ് കോടിവർണ്ണങ്ങൾ കൺകൾ തൻ മുന്നിൽനീർത്ത കണ്ണാടിയിൽ തേടുന്നൊരീ നവ വേദിയിൽ, പ്രിയ മോടിന്നു നാം കൂട്ടായിടാം പുതുവൽസരാശംസകൾ…. പുതുവൽസരാശംസകൾ…. കാണുമെന്നെങ്കിലും യുഗം കാത്തിരുന്നിടാമെങ്കിലും കാത്തുവച്ചിടാമാദിനം കണ്ണടഞ്ഞുപോകാതെ നാം ഈ യാത്രയിൽ, ഈ വേളയിൽ, നാ- മൊത്തുചേർന്നുപാടാം പുതുവൽസരാശംസകൾ…. പുതുവൽസരാശംസകൾ….
Song information
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ