Malayalam lyrics

പുതുവർഷപ്പുലരി പുതുപുലരി 
പുതുമയെഴും ഉഷമലരി
തുടികൊട്ടും മനസിൽ ലയലഹരി 
മധുരതരം ഗമപധനീ
വിടചൊല്ലും വർഷത്തിൻ 
സ്മൃതി നമ്മിൽ ദു:ഖങ്ങൾ 
വിതറുമ്പോൾ നിമിഷങ്ങൾ 
വിരഹത്താൽ തേങ്ങുമ്പോൾ 
ഹൃദയങ്ങൾ തുടിച്ച് പിടഞ്ഞുവോ
പുതുവർഷപ്പുലരി പുതുപുലരി 
പുതുമയെഴും ഉഷമലരി
മലരും കിളിയും കവിതകൾ പാടുകയായ് നീളെ നദിയും കരയും കഥകൾ പറയുകയായ്
രാഗം താനം പാടി പൊന്നും മിന്നും ചൂടി നാവിൻ തുമ്പിൽ തേനും പാലും തൂകി
ഈ വഴി വന്നിടാം വർഷമായ് നവമീ വർഷം വർഷം പുതുവർഷം
(പുതുവർഷപ്പുലരി...)
മിഴികൾ മിഴിയിൽ സ്വപ്നം കാണുകയാണ്
ഓരോ കരളും കനവിൽ സ്വർഗ്ഗം തേടുകയായ്
മേഘം മാറിൽ ചൂടി മാനം നൃത്തം ആടി
താലി പീലികാവിൽ താളം മേളം പൂരം
ഈ വഴി വന്നിടാം വർഷമായ്  
വർഷം വർഷം പുതുവർഷം
(പുതുവർഷപ്പുലരി...)

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: പി കെ ഗോപി

Singer: ഉണ്ണി മേനോൻസുജാത മോഹൻ

Film/album: വൈഷ്ണവർ

Explore this song