Malayalam lyrics
പാതിരാ തെന്നലായ് പാടാം ഞാൻ താലാട്ടൂഞ്ഞാലാടാം സ്നേഹപൂങ്കാവിൽ നീയുറങ്ങ് നീലാമ്പൽ പൂമുത്തേ നീയുറങ്ങെൻ കണ്മണിയേ (പാതിരാ...) പാവമീ പൂങ്കരൾ തൊട്ടുണർത്തീ നീയങ്ങു ദൂരേയ്ക്കു പോകയാണോ കുഞ്ഞിക്കാറ്റേ...ശ്യാമരാത്രിയിൽ മായല്ലേ പൂത്തുമ്പീ... കന്നിത്താമര പൂവിതൾ തുമ്പീ ദു:ഖത്തിൻ ചൂടിൽ നീ വാടല്ലേ പാതിരാ തെന്നലായ് പാടാം ഞാൻ ആ... നെഞ്ചിലെ തേൻകിളി കൂടണഞ്ഞൂ താഴ്വാരങ്ങൾ മയങ്ങി നിന്നൂ നീയെവിടേ...വിരഹചന്ദ്രികേ എങ്ങാണോ തീരങ്ങൾ മുത്തോളങ്ങളിൽ മൗനം വിതുമ്പീ ആത്മാവിൻ സംഗീതം തേങ്ങുമ്പോൾ (പാതിരാ...)
Song video
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Film/album: ഉല്ലാസപ്പൂങ്കാറ്റ്
Song video
Additional song details
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഉല്ലാസപ്പൂങ്കാറ്റ്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: കൈതപ്രം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര