Malayalam lyrics
പുതുമഴ പെയ്തു തോർന്ന സന്ധ്യേ… നിനക്കെന്റെ പെണ്ണിന്റെ നാണം ചന്തം, സുഗന്ധം, വിരൽ തൊട്ടാൽ പൂക്കുന്ന പ്രായം…! രാത്രി ലില്ലികൾ പൂക്കും, അനു- രാഗവല്ലി തളിർക്കും ആദ്യസ്പർശന നിർവൃതി പുൽകി രാക്കടമ്പിതൾ നീട്ടും ഇതാണോ…ഇതാണോ… പ്രേമമെന്ന് കവികൾ പാടിയ ലഹരി…!?! ഓമർഖയാമിലൂടെ വയ- ലാറിൻ മടിത്തട്ടിലൂടെ യവനമുന്തിരിത്തോപ്പുകൾ താണ്ടി കാളിന്ദിതൻ മാറിലൂടെ ഇതാണോ… ഇതാണോ….ആദവും ഹവ്വയം അന്നാദ്യമൊന്നായ ഭൂമി..!?!
Song information
Music: ജി നിശീകാന്ത്
Lyricist: ജി നിശീകാന്ത്
Singer: തഹ്സീൻ മുഹമ്മദ്ജി നിശീകാന്ത്
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: തഹ്സീൻ മുഹമ്മദ്ജി നിശീകാന്ത്
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: ജി നിശീകാന്ത്
- Lyricist: ജി നിശീകാന്ത്