Malayalam lyrics

പുതുമകളായ് തമ്മിലറിയാം

പുലരികളില്‍ പൂത്തുവിരിയാം

കളിപറയാം കാറ്റിലലിയാം

മനസ്സുതരാം...

(പുതുമകളായ്...)

ഓര്‍മ്മകള്‍ക്ക് കുളിരേകാം 

നാം നമുക്കു തണലാകാം

ദൂരതീരമറിയാതെ ഒഴുകാം

സ്നേഹമെന്ന മൊഴിയാകാം

നമ്മളേകസ്വരമാകാം

പൂനിറഞ്ഞവഴി നീളെ അലയാം

ഉള്ളില്‍ മറഞ്ഞിരിക്കും മോഹം

നമുക്കെടുത്ത് കുട നിവര്‍ത്താം

എല്ലാം ഒരുക്കിവെച്ച് മെല്ലെ രുചിച്ച്

സ്വയം മതിമറക്കാം 

കണ്ടതെല്ലാം നിഴലായിരിക്കാം

കൈവഴികള്‍ പലതായിരിക്കാം

നന്മതന്‍ നറുമണിയീ സൗഹൃദം

ഇല്ല പരിഭവങ്ങളില്ല 

ഒഴിഞ്ഞു ചിരിച്ചുല്ലസിക്കാം

ഇന്നീ കളിയരങ്ങില്‍ കാണും

ജയം നമുക്ക് പങ്കുവെയ്ക്കാം 

ഒന്നിനൊന്നായ് നിറഞ്ഞോമനിക്കാം

ഇന്നലിത്തേരുകള്‍ താഴെവരാം

മുന്നിലീ തരളിതമാം ജീവിതം

(പുതുമകളായ്...)

Song video

Watch on YouTube

Song information

Music: മനു രമേശൻ

Lyricist: എസ് രമേശൻ നായർ

Singer: വിധു പ്രതാപ്

Film/album: പ്ലസ് ടു

Explore this song