Malayalam lyrics

മുത്തമിട്ട നേരം
പുത്തൻ പുതുക്കാലം കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
പുത്തൻ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
കാണാത്ത ചിറകുള്ള തേരിൽ
കാലത്തിൽ കളിത്തോണി
മേളത്തിൽ തപ്പും കൊട്ടി പാടി
താളത്തിൽ ചാഞ്ചാടീ (പുത്തൻ..)
നാടൻ ചുവയുള്ള ശീലിൽ പാടുന്ന കുയിലേ വാ
നാണം നുണയുന്ന ചുണ്ടിൽ ചോരുന്ന മധുരം താ
കണ്ണൂം കണ്ണും ചൊല്ലും ഒരു കല്യാണക്കിന്നാരം
ഇളനീരുതിരും മനവും കുതിരും
തമ്മിലറിഞ്ഞു പുണർന്നു തളർന്നു
മയങ്ങിയുറങ്ങിയുണർന്ന കിനാവിൽ

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ബിച്ചു തിരുമല

Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര

Film/album: കാബൂളിവാല

Explore this song