Malayalam lyrics

പുത്തരിപുഞ്ചകള്‍ നട്ടുനനച്ചതു വച്ചു വിളമ്പാറായ്...

ഇക്കരയൊക്കെ വിതച്ചു വിളഞ്ഞത് തൊട്ടു തലോടാനായ്...

മുറ്റുമിരുട്ടിലൊരിത്തിരി വെട്ടം നട്ടു മടങ്ങാറായ്...

പട്ടണരാവുകള്‍ പുത്തനുഷസ്സുകള്‍ മുട്ടി വിളിക്കാറായ്...

ഇന്നെല്ലാ കല്ലും മുള്ളും കാടും പടലും വാരി...

ഈ മുറ്റം ചെത്തിക്കോരി വന്നേ...

തോളേറും ഭാരം തള്ളി ഓലത്തുമ്പില്‍ തൂങ്ങി...

ആകാശത്തേരില്‍ കേറും....

എന്തു സുന്ദരം.... എന്തു മോഹനം... 

ഉള്ളിലൂറുമീ ജീവിതാമൃതം...

എന്തു സൗരഭം... എന്തു സാന്ത്വനം... 

മണ്ണിലാളുമീ ആത്മസൗഹൃദം...

Molly Cool, She's always Cool..

പാരാകെ ഒരു പൂന്തോട്ടം....

Molly Cool, She's Freezy Cool..

ആനന്ദം ഈ കൈനീട്ടം...

പൂങ്കാറ്റിലേതേതോ പൂഞ്ചില്ല പോലാടിയാടീ...

തൂവല്‍ വിരിച്ചേതോ മായാമയൂരങ്ങളാടീ...

ആലോലമായ്...

തൂവാനം... മേലേ പൂക്കുന്നു... 

പാതിരാവില്‍ മായുന്നു...

തീരങ്ങള്‍ ദൂരെ മാടുന്നു... 

ചിറകാര്‍ന്നു പാറുന്നു....

പുത്തരിപുഞ്ചകള്‍ നട്ടുനനച്ചതു വച്ചു വിളമ്പാറായ്...

ഇക്കരയൊക്കെ വിതച്ചു വിളഞ്ഞത് തൊട്ടു തലോടാനായ്...

മുറ്റുമിരുട്ടിലൊരിത്തിരി വെട്ടം നട്ടു മടങ്ങാറായ്...

പട്ടണരാവുകള്‍ പുത്തനുഷസ്സുകള്‍ മുട്ടി വിളിക്കാറായ്...

ഇന്നെല്ലാ കല്ലും മുള്ളും കാടും പടലും വാരി...

ഈ മുറ്റം ചെത്തിക്കോരി വന്നേ...

തോളേറും ഭാരം തള്ളി ഓലത്തുമ്പില്‍ തൂങ്ങി...

ആകാശത്തേരില്‍ കേറും....

Song video

Watch on YouTube

Song information

Music: ആനന്ദ് മധുസൂദനൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: സുചിത് സുരേശൻ

Film/album: മോളി ആന്റി റോക്സ്

Explore this song