Malayalam lyrics
പുണരും പുതുമണം കലരും മധുകണം ഒരു കൊലുസിൻ ചിരിമണികൾ അനുപമപദലാസ്യമേളമായ് ഉണരുമീ വേളയിൽ (പുണരും..) ഇരവും പകലും ഒരു മാത്രയായ് കളിയും ചിരിയും ഒരു കാവ്യമായ് തളിരും കുളിരും തരു ശാഖയിൽ വിടരും മലരിൻ മൃദുശോഭകൾ ഒരു നിലാവിരിയുമാ അഴകിന്റെ രാത്രി വന്നണഞ്ഞു താരകം നോക്കവേ (പുണരും..) മറയും നാളിൽ നെടുവീർപ്പുകൾ പറയാതറിയും മനനോവുകൾ മറിയും തോണിയിൽ ഒരു വേദന മുറിയും ഹൃദയം ഒരു കാമനയായ് ഒലിവുമായ് വരികയായ് തണുവിന്റെ ആർദ്രമാം വിരൽ തൊടുന്നിതാ സ്നേഹമായ് (പുണരും..)
Song information
Music: അഫ്സൽ യൂസഫ്
Lyricist: അനിൽ പനച്ചൂരാൻ
Singer: വിജയ് യേശുദാസ്
Film/album: കലണ്ടർ
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: കലണ്ടർ
- Composer: അഫ്സൽ യൂസഫ്
- Lyricist: അനിൽ പനച്ചൂരാൻ