Malayalam lyrics

പെണ്‍തരി വെറുമൊരു മണ്‍തരിയല്ലാ
മാറ്റാന്‍റെ നെഞ്ചില്‍ ചോരയ്ക്കുവേണ്ടി
ഉടവാളൂരിയ ചാമുണ്ടീ തീചാമുണ്ടീ

തീയെരിയുകയായി പടരുകയായി പ്രാണനില്‍
ആ ചതിയനുമായി പട പൊരുതാന്‍ നേരമായി (2)

നേരാങ്ങളതന്‍ ഓര്‍മ്മയില്‍ നീറും തറവാട്
കുത്തുവിളക്കിന്‍ മുനയേറ്റ പുത്തൂരം വീട്
കളരിപരമ്പര ദൈവങ്ങള്‍ വാഴും പൊന്‍കൂട്
തീയെരിയുകയായി പടരുകയായി പ്രാണനില്‍
ആ ചതിയനുമായി പട പൊരുതാന്‍ നേരമായി

മുത്തേ മെല്ലേ പാടിടാം നെഞ്ചിന്‍ താളത്തില്‍
ഉണ്ണിക്കനവിന്‍ പൂവിതാ പൊന്നിന്‍ താലത്തില്‍
തിരിയായി നീയൊരു പന്തമായി
മിന്നിത്തെളിയേണം

Song information

Music: ഉഷ ഖന്ന

Lyricist: യൂസഫലി കേച്ചേരി

Singer: കെ ജെ യേശുദാസ്

Film/album: പുത്തൂരം പുത്രി ഉണ്ണിയാർച്ച

Explore this song