Malayalam lyrics
ആ.. ആ.. ആ.... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ... എൻ നെഞ്ചിലൂറും... ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ... സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞൂ കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ... കടലല തൊടുനിറമാർന്നു നിൻ കവിളിലുമരുണിമ പൂത്തുവോ... പ്രണയമൊരസുലഭ മധുരമായ്... നിർവൃതി ഒഴുകും... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ... ആയിരം പൊൻമയൂരം കടലിൽ നൃത്തമാടും ആയിരം ജ്വാലയായി കതിരോൻ കൂടെയാടും പകലൊളി ഇരവിനെ വേൾക്കുമീ പുകിലുകൾ പറവകൾ വാഴ്ത്തിടും പ്രണയമൊരസുലഭ മധുരമായ് നിർവൃതി കുളിരിൽ... ഈ കൂട്ടിൽ ഇനിയും നാം അണയില്ലേ... ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ... പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ...
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: പി ജയചന്ദ്രൻ
Raaga: കാപി
Film/album: പ്രണയം
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: പ്രണയം
- Composer: എം ജയചന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്