Malayalam lyrics
ആ.. ആ.. ആ.... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ? ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ? പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ? എൻ നെഞ്ചിലൂറും... ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ? സാഗരം മാറിലേറ്റം കതിരോൻ വീണെരിഞ്ഞു കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ ? കടലല തൊടുനിറമാർന്നു നിൻ കവിളിലുമരുണിമ പൂത്തുവോ ? പ്രണയമൊരസുലഭ മധുരമായ് നിർവൃതി ഒഴുകും .... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ? ആയിരം പൊൻമയൂരം കടലിൽ നൃത്തമാടും ആയിരം ജ്വാലയായി കതിരോൻ കൂടെയാടും പകലൊളി ഇരവിനെ വേൾക്കുമീ പുകിലുകൾ പറവകൾ വാഴ്ത്തിടും പ്രണയമൊരസുലഭ മധുരമായ് നിർവൃതി ഒഴുകും .... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ? ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ? പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ?
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: ശ്രേയ ഘോഷൽ
Raaga: കാപി
Film/album: പ്രണയം
Explore this song
- Singer: ശ്രേയ ഘോഷൽ
- Film / album: പ്രണയം
- Composer: എം ജയചന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്