Malayalam lyrics
പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും പുലര്‍കാലമേ സുഖമല്ലയോ പൂപ്പാലയില്‍ പാടാന്‍ വരും ഗന്ധര്‍വ്വനും സുഖമല്ലയോ മലര്‍ച്ചിറകില്‍ പറന്നുയരാം ആഘോഷമീ ഒഴിവുകാലം പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും പുലര്‍കാലമേ സുഖമല്ലയോ നീലമല തൻ പാദസരമായ് മഞ്ഞുപുഴയിൽ നീന്തി നോക്കാം തങ്കമുരുകും പോക്കുവെയിലായ് വർണ്ണമുകിലിൻ കോടി ചൂടാം പീലിക്കാവടിയാടും കുളിർമേഘത്താഴ്വര താണ്ടാം കാറ്റേ കോലക്കുഴലും കൊണ്ടു വാ (2) മലർച്ചിറകില്‍ പറന്നുയരാം ആഘോഷമീ ഒഴിവുകാലം ഹോയ് പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും പുലര്‍കാലമേ സുഖമല്ലയോ മിന്നി മറയും മിന്നലഴകായ് രാത്രിമഴ തന്‍ മുത്തു ചാര്‍ത്താം കൂട്ടിലുണരും കാട്ടുകുയിലായ് രാവു പുലരേ പാട്ടു പടാം ചെല്ലച്ചെപ്പിലടയ്ക്കാൻ ചെറുനക്ഷത്രങ്ങളടർത്താം തങ്കത്തിങ്കള്‍ കിണ്ണം കൊണ്ടു വാ (2) മലർച്ചിറകില്‍ പറന്നുയരാം ആഘോഷമീ ഒഴിവുകാലം പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും പുലര്‍കാലമേ സുഖമല്ലയോ പൂപ്പാലയില്‍ പാടാന്‍ വരും ഗന്ധര്‍വ്വനും സുഖമല്ലയോ മലര്‍ച്ചിറകില്‍ പറന്നുയരാം ആഘോഷമീ ഒഴിവുകാലം
Song video
Song information
Music: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: സമ്മർ ഇൻ ബെത്‌ലഹേം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: സമ്മർ ഇൻ ബെത്‌ലഹേം
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി